Thursday, 16 November 2017

ആറേക്കാല്‍ മണിക്കൂര്‍ കൊണ്ട് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ !!!


കണ്ണൂര് മുതല് തിരുവനന്തപുരം വരെ ആറേകാല് മണിക്കൂര്കൊണ്ട് ആംബുലന്സ് ഡ്രൈവര് തമീം ഡ്രൈവ് ചെയ്തത് ചരിത്രത്തിലേക്ക്. 31 ദിവസം മാത്രം പ്രായം ഉള്ള കുഞ്ഞുമായി കണ്ണൂര് പരിയാരം മെഡിക്കല് കോളേജ് ആശുപത്രിയില് നിന്നും അടിയന്തര ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല് കോളേജ് എസ്എടി ആശുപത്രിയിലേക്കു തിരിച്ച ആംബുലന്സ് വെളുപ്പിന് 3.15ന് ലക്ഷ്യം കണ്ടു. ഒരു രാത്രി മുഴുവന് കേരളം ഉറങ്ങാതെ കാത്തിരുന്ന ചരിത്രപരമായ ദൗത്യത്തിന് വിജയകരമായ പരിസമാപ്തി.സഞ്ചരിക്കുന്ന വഴിയിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു ആംബുലന്സ് ജീവനക്കാര് തങ്ങളുടെ ദൗത്യം ഭംഗിയായി നിറവേറ്റിയത്. സഞ്ചരിക്കുന്ന വഴിയിലെ പൊലീസിന്റെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയായിരുന്നു ആംബുലന്സ് ജീവനക്കാര് തങ്ങളുടെ ദൗത്യം ഭംഗിയായി നിറവേറ്റിയത്.കുട്ടിയെ കൊണ്ടുവരുന്ന കാര്യം മുന്കൂര് അറിയിപ്പു ലഭിച്ചതിനാല് പൊലീസും പൊതു ജനങ്ങളും വഴിയൊരുക്കി പരിമാവധി സഹകരിച്ചിരുന്നു. കുട്ടിയെ കൊണ്ട് വരുന്ന ആംബുലന്സിന് പോലീസ് പൂര്ണ്ണമായും പൈലറ്റ് നല്കി കൂടെയുണ്ടായിരുന്നു. ആംബുലന്സിന് ഒപ്പം ഒരു ഐസിയു വെന്റിലേറ്റര് ആംബുലന്സ് എസ്കോര്ട്ട് നല്കിയും സഞ്ചരിച്ചിരുന്നു.

Friday, 10 November 2017

ഊമ പെണ്ണിന് ഉശിരുള്ള ചെക്കന്‍!!“ഒരു ഊമ പെണ്ണിനെ വിവാഹം കഴിക്കാന്‍ നിന്റെ തലക്ക് സുഖമില്ലെ” എന്നായിരുന്നു കണാരേട്ടന്റെ ചായക്കടയിലുള്ളവരുടെ ചോദ്യം…
അവരുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ഒരു പുഞ്ചിരിയില്‍ മറുപടി നല്‍കി ചൂടുള്ള ചായ ഒരു വലിക്ക് കുടിച്ച് തീര്‍ത്ത് കടയില്‍ നിന്നും കൈച്ചലായ്…

ചായക്കടയിലെ കാര്‍ന്നോന്മാരിതാണ് പറയുന്നുങ്കില്‍ വീട്ടിലെ കാര്‍ന്നോക്കന്മാര് ഇനി എന്ത് പറയും എന്റെ പടച്ചോനെ…
അടുക്കളയിലെ ചിമ്മിണിയുടേയും പുകയുടേയും കൂട്ടുകാരി ഒരാളുണ്ട് വീട്ടില്‍ ഉമ്മ…ആ ഉമ്മ എന്നും പറയുമായിരുന്നു.”നീ കെട്ടി ഒരു പെണ്ണ് വന്നിട്ട് വേണം ഉമ്മാക്കൊന്ന് മിണ്ടീം പറഞ്ഞൊക്കെ നിന്ന് ഈ അടുക്കള ഒരു സ്വര്‍ഗ്ഗമാക്കാന്‍”
അല്ലേലും അടുക്കള ഒരു സ്വര്‍ഗ്ഗമാണ്…കരിയും പുകയും നിറഞ്ഞ സ്വര്‍ഗ്ഗം.അതിനുള്ളിലെ ഹൂറിയാണ് ഞമ്മടെ ഉമ്മ…ഉമ്മയുണ്ടെങ്കില്‍ ആ പുകയും കരിയൊക്കെ തണുപ്പുള്ള മഞ്ഞ് പോലെയാണ്…

എന്തായാലും ഉമ്മയോട് ഊമ്മപ്പെണ്ണിന്റെ കാര്യം പറഞ്ഞപ്പോള്‍ ഉമ്മാക്ക് മൗനമായിരുന്നു.മൗനം സമ്മതം എന്നാണല്ലോ പണ്ടാരാണ്ട് പറഞ്ഞത്.
പക്ഷെ വീട്ടുകാര്‍ വിടുന്ന ഭാവമില്ലായിരുന്നു.”നീ മിണ്ടാന്‍ കഴിവില്ലാത്ത ഒരുത്തിയെ കെട്ടിയാല്‍ എങ്ങനെ ജീവിക്കും”

അതെന്ന മിണ്ടുന്നവര്‍ മാത്രമാണോ ജീവിക്കുന്നത്.അപ്പോള്‍ മൃഗങ്ങളൊക്കെ ഇണകൂടി ജീവിക്കുന്നില്ലെ…? എന്നൊക്കെ ചോദിക്കണം എന്നുണ്ടായിരുന്നു.പക്ഷെ ചോദിച്ചാല്‍ മാമാന്റെ ഇടി കിട്ടൂന്ന് ഉറപ്പായിരുന്നു.അതുമല്ല നാളെ അവള്‍ക്കൊരു പ്രസവം ആവുമ്പോള്‍ ആരെയാണ് ഉപകാരപ്പെടുന്നതെന്ന് അറിയില്ലല്ലോ..മനുഷ്യരുടെ അവസ്ഥയല്ലെ.വെറുപ്പിക്കുന്നതല്ല ബുദ്ധി.

അത് കൊണ്ട് അവരുടെ എല്ലാവരുടേയും എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഞാനൊരു ഊമയുടെ മൂടുപടമണിഞ്ഞങ്ങ് നിന്നു…
കസിന്‍സിന് ഇതൊന്നുമല്ലായിരുന്നു പ്രശ്നം…അവര്‍ക്കൊന്ന് വായ് തുറന്ന് സംസാരിക്കാന്‍ പോലും ഒരു നാത്തൂനില്ലാതാവത്രെ..ഓള്‍ടെയൊക്കെ ഒടുക്കത്തെ വര്‍ത്താനം.ചുമ്മ പരദൂഷണം പറയാനാണ്…അങ്ങനെ എന്റെ കെട്ടിയോളെ കൂട്ടണ്ട…

എല്ലാവരും പലതും പറഞ്ഞെങ്കിലും എനിക്ക് എന്റെ ഉമ്മാന്റെ അനുവാദം മാത്രേ വേണ്ടിയിരുന്നുള്ളു.കാരണം ഞാന്‍ കഴിഞ്ഞാല്‍ പിന്നെ എന്റെ പെണ്ണ് കൂടുതല്‍ ഇടപെടുന്നത് ആ ഉമ്മയോടായിരിക്കും.അത് കൊണ്ട് ഉമ്മാടെ മനസ്സ് പിടിച്ചെടുക്കാന്‍ ഞാന്‍ അടുക്കളയിലേക്ക് നടന്നു…ഉമ്മയുടെ മൗനം സമ്മതത്തിന്റേതല്ലെന്ന് എനിക്ക് ബോധ്യമായിരുന്നു…

അടുക്കളയില്‍ ചെന്നതും ഉമ്മ മുഖവും വീര്‍പ്പിച്ചൊരു നിപ്പായിരുന്നു.
ഉമ്മാ ഉമ്മക്ക് മിണ്ടിയും പറയാനും അവള്‍ ധാരാളമാണ്.അവള്‍ക്ക് നാക്കില്ലായെന്നുള്ളു.ബാക്കിയെല്ലാം മനസ്സിലാകും…

നിനക്കിത് എന്ത് ഭ്രാന്താന്ന എനിക്ക് മനസ്സിലാവാത്തത്.

ഉമ്മ നമ്മുടെ ഫാത്തിയായിരുന്നു ഇത് പോലെ മിണ്ടാന്‍ കഴിവില്ലാത്തതെങ്കില്‍ ഒരു കല്ല്യാണത്തിനായ് നമ്മള്‍ എന്തോരം കൊതിച്ചേനെ…അത് പോലൊരു ഉമ്മയുടെ മകളല്ലെ അവളും….അവള്‍ക്ക് വേറെ ഒരു കുറവുമില്ല.മിടുക്കിയാണ്.
അതില്‍ ഉമ്മ വീണു.ഉമ്മയുടെ അനുവാദം ഒരു പുഞ്ചിരിയില്‍ അറിയിച്ചു.നിനക്ക് അതാണ് ഇഷ്ട്ടമെങ്കില്‍ ഉമ്മക്ക് ഇഷ്ട്ടക്കുറവൊന്നുമില്ല.എന്റെ മോന് നല്ലത് വരുമെന്ന ഒരു പ്രാര്‍ത്ഥനയും…

ഇത് മതി.ആ പ്രാര്‍ത്ഥന എന്നും എന്റെ കൂടെ ഉണ്ടാവും.ഇനിയുള്ള ഓരോ എതിര്‍പ്പികളും ഉമ്മ നോക്കി കൊള്ളും..ഇന്ന് രാത്രി വാപ്പയുടെ മനസ്സ് മാറും.അതാണ് ഉമ്മമാര്‍…വാപ്പാടെ പിടി വാശിയെല്ലാം ഉമ്മമാരുടെ മൗനത്തില്‍ തീരുന്നതല്ലെ…
അങ്ങനെ ഒരു സമൂഹത്തിന്റെ മുഴുവന്‍ ഉപദേശങ്ങള്‍ക്കും ശേഷം ഞാന്‍ ആ ഉൗമ പെണ്ണിനെയങ്ങ് സ്വന്തമാക്കി…(ഉപദേശിക്കാന്‍ കുറേ തെണ്ടികള്‍ പീടികേടെ മുന്ധിലുണ്ട്…അവന്റെയൊക്കെ മക്കള്‍ കെട്ടിയതിന് എന്തൊക്കെയില്ലാന്ന് പോയി നോക്കിയാല്‍ അറിയാം.)

കല്ല്യാണം കഴിഞ്ഞപ്പോള്‍ ഒന്നുറപ്പായ്….
കെട്ടുന്നെങ്കില്‍ ഒരു ഊമ പെണ്ണിനെ തന്നെ കെട്ടണം….

ആദ്യമെല്ലാം ഒരു ബോറ് തോന്നിയിരുന്നു…നിശബ്ദമായ അന്തരീക്ഷമായിരുന്നു വീട് നിറയെ…ഇടക്കിടക്കുള്ള ഉമ്മാന്റെ ഒരു നോട്ടവും ഉപ്പാന്റെ മൗനവും…വീട്ടിലുള്ളവര്‍ എല്ലാം ഊമയായ് പോയോന്ന് തോന്നി….

പിന്നീട് മാറ്റങ്ങള്‍ കണ്ട് തുടങ്ങി.അവളിലെ ഭാര്യയുണര്‍ന്നു.ഉമ്മ എഴുന്നേല്‍ക്കുമ്പോള്‍ തന്നെ വീട്ടിലെ പകുതി പണി തീര്‍ന്നിട്ടുണ്ടാവും…ഉപ്പക്ക് വേണ്ടതെല്ലാം അവള്‍ ടേബിളില്‍ എടുത്ത് വെച്ചിട്ടുണ്ടാകും…

എന്റെ മണിയറക്കുള്ളില്‍ അവള്‍ കൈകള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ട് സംസാരിച്ച് തുടങ്ങി…അവള്‍ക്ക് എന്നോട് ആഗ്രഹങ്ങള്‍ തോന്നുമ്പോള്‍ എന്റെ അരികില്‍ വന്ന് ആ മിണ്ടാപ്രാണി അവളുടെ മുടി എന്നെ മണപ്പിക്കുമായിരുന്നു…അത് അവളുടെ ഒരു വെല്ലാത്ത കഴിവാണ്.എന്റെ എല്ലാ മറ്റ് ചിന്തകളും ഉരുകി പോയിരുന്നു.

അവളുടെ ഓരോ നോട്ടത്തിനും ഓരോ ഭാവങ്ങളുണ്ട്…ഓരോ അനക്കത്തനും ഒത്തിരി അര്‍ത്ഥങ്ങളുണ്ട്.

നാക്കുളളവള്‍ ആവിശ്യങ്ങള്‍ പറഞ്ഞ് നേടിയെടുക്കുമ്പോള്‍ അവളുടെ ഓരോ ആവിശ്യവും അവള്‍ സ്നേഹിച്ച് നേടിയെടുക്കും…
എന്തെങ്കിലും ആവിശ്യമുണ്ടെങ്കില്‍ അവള്‍ സംസാരത്തിനിടയില്‍ എന്റെ നെറ്റിയില്‍ ചുഃമ്പിക്കുമായിരുന്നു.
എന്നില്‍ വിശ്വാസം കൂടുമ്പോള്‍…സന്തോഷം തോന്നുമ്പോള്‍ എന്റെ പിന്നില്‍ നിന്നും അവള്‍ എന്റെ ചങ്കില്‍ രണ്ട് കൈകള്‍ കൊണ്ട് പിടിക്കും..

മിണ്ടാന്‍ കഴിവില്ലാത്തവളാണെന്റെ ഭാര്യയെന്ന് എനിക്ക് തോന്നാതെയായ്…ജീവിതം ഒരു റൊമാന്റിക് ആക്കി മാറ്റാന്‍ അവള്‍ മിടുക്കി ആയിരുന്നു.

എന്ന് അടുക്കളയില്‍ ചെന്നാലും ഉമ്മയും അവളും കൈ കൊണ്ട് ഓരോന്ന് കാണിക്കുന്നത് കാണാം.ഞാനും അവളുടെ ഭാഷ ആംഗ്യ ഭാഷ പഠിക്കന്‍ തുടങ്ങി.എന്നെ പഠിപ്പിച്ചത് ഉമ്മയും..

പെരുന്നാളിന് അവളുടെ വീട്ടില്‍ പോകാന്‍ ഇറങ്ങിയ എന്നോട് ഉമ്മ പറയുവാ…”നീ അവളെ കൊണ്ട് ഇന്ന് തന്നെ ഇങ്ങോട് വരണംന്ന്.അവളില്ലാതെ ഇവിടെ ഒരു രസോം ഉണ്ടാകില്ലാന്ന്”(ഒരു ഊമയെ കെട്ടാന്‍ നിനക്ക് ഭ്രാന്താണോന്ന് ചോദിച്ച ടീമാണ്)

ഊമയെ കെട്ടുന്നതിന് കുറ്റം പറഞ്ഞ അയല്‍വാസികളുടെ പെണ്‍ പിള്ളേരൊക്കെ ഇപ്പോള്‍ എന്റെ പെരക്കകത്താണ്…ഇവളുടെ ഓരോ കളികളും ചിരിയും കാണാന്‍ രസമാണ്‌…

മാമാക്കുള്ള പ്രമേഹത്തിന്റെ ആയുര്‍വ്വേദ മരുന്ന് ആഴ്ച്ച തോറും ഉണ്ടാക്കി കൊടുക്കുന്നതും അവളാണ്.അത് വാങ്ങാന്‍ വരുന്നത് മാമയുടെ മൂന്ന് പെണ്‍ മക്കളും…രാവിലെ വന്നാല്‍ രാത്രിയ പോകുന്നതും.ഈ മിണ്ടാപ്രാണിയോട് എന്താണോ ഇതൊക്കെ ഈ പറയുന്നത്..!

ഊമ പെണ്ണിനെ കെട്ടുന്നതിന് കളിയാക്കിയ പീടികയിലെ കാര്‍ന്നോക്കന്മാര്‍ ഇപ്പോള്‍ എന്നെ കാണുമ്പോള്‍ ഊമകളാകുന്നുണ്ടോന്ന് ഒരു സംശയം.

ഞാന്‍ എപ്പഴും അവളുടെ കളിയും ചിരിയുമെല്ലാം നോക്കിയിരുന്ന് ഓര്‍ക്കാറുണ്ട് പടച്ചവന്‍ അവള്‍ക്ക് ഒരു കഴിവ് കൊടുത്തില്ല പകരം എല്ലാവരേയും കയ്യിലാക്കാനുള്ള സ്നേഹം കൊടുത്തു…

ഒരു പോരായ്മയുള്ള പെണ്ണിനെ കെട്ടിയപ്പോള്‍ അവളിലെ ഒരായിരം നന്മകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു.
കുഞ്ഞ് ജനിച്ചപ്പോള്‍ ഒരു പേടിയുണ്ടായിരുന്നു..ഉമ്മയില്‍ നിന്നുമുള്ള സംസാരം കേള്‍ക്കാത്തത് കൊണ്ട് കുഞ്ഞും സംസാര വൈകല്ല്യമുള്ളതാകുമോ എന്ന്…
പക്ഷെ മോള് സംസാരിച്ച് അവളുടെ ഉമ്മയെ സംസാരിക്കാന്‍ പഠിപ്പിക്കുന്നത് കാണുമ്പോള്‍ കണ്ണ് നിറഞ്ഞ് പോകും.
എന്റെ മകള്‍ വളരുന്നത് നല്ലൊരു ഉമ്മയുടെ മടിത്തട്ടില്‍ കിടന്നാണെന്ന് ഓര്‍ക്കുമ്പോള്‍ ഒരു സമാധാനമാണ്.കുടുഃബം ഇഃബമുള്ളതാവാന്‍ ഭാര്യ സംസാരിക്കണമെന്നില്ല…സ്നേഹിക്കാനുള്ള മനസ്സ് ഉണ്ടായാല്‍ മതി…

ഇപ്പോള്‍ ഉമ്മ പറയുന്നത് അനിയനും ഒരു ഊമ പെണ്ണിനെ നോക്കാമെന്നാണ്.അത്രക്ക് ഇഷ്ട്ടമായ് ഉമ്മാക്ക് ഈ (മരു)മോളെ….
കെട്ടുന്നെങ്കില്‍ ഒരു ഊമ പെണ്ണിനെ കെട്ടണം.

Writter:Amal_Hafiz_Nasim_Noori

Thursday, 9 November 2017

കാമുകന് വേണ്ടി അമ്മ മകളെ കൊന്നു..!!


ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് അമ്മയും മകളും സ്നേഹിച്ച യുവാവിനെ സ്വന്തമാക്കാനായി അമ്മ സ്വന്തം മകളെ കൊന്നു. പഞ്ചാബിലെ അബൊഹറിലാണ് സംഭവം. ഒക്ടോബര്‍ 24ന് വീടിനുള്ളില്‍ സ്വന്തം കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ 17കാരിയായ പെണ്‍കുട്ടിയെ കണ്ടെത്തിയിരുന്നു.

മകള്‍ ആത്മഹത്യ ചെയ്തതാണെന്ന അമ്മയുടെ മൊഴി പിന്തുടര്‍ന്ന് അന്വേഷണം നടത്തിയ പൊലീസ് ഒടുവില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതല്ലെന്നും അമ്മ തന്നെയാണ് കൊലയാളിയെന്നും കണ്ടെത്തുകയായിരുന്നു. അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു.

അബൊഹറിലെ പഞ്ച്പീര്‍ സ്വദേശിയായ മഞ്ചു മേയ് 24നാണ് വീടിനടുത്ത പൊലീസ് സ്റ്റേഷനില്‍ വിളിച്ച് മകള്‍ ആത്മഹത്യ ചെയ്തെന്ന വിവരമറിയിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോള്‍ 17കാരിയ ദിക്ഷയുടെ മൃതദേഹം കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിക്കിടക്കുകയായിരുന്നു. അച്ഛന്റെ മരണശേഷം ബന്ധുക്കള്‍ അദ്ദേഹത്തിന്റെ സ്വത്ത് വിഹിതം നല്‍കാത്തതില്‍ മനംനൊന്ത് മകള്‍ ആത്മഹത്യ ചെയ്തെന്ന് മഞ്ചു പൊലീസിന് മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളില്‍ ചിലരെ പ്രതിചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചിരുന്നു.

ദിക്ഷയുടെ മൃതദേഹം പരിശോധിച്ച പൊലീസ് കൈയ്യില്‍ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് വിജയ് എന്ന് എഴുതിയിരിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

2015 ഒക്ടോബറിലാണ് സോനു എന്നു വിളിക്കുന്ന വിജയ് കുമാര്‍ മഞ്ചുവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയത്തിലായി. ഡിസംബറില്‍ ഇന്ത്യയിലെത്തിയ വിജയ് മഞ്ചുവിന്റെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു.

ഇതിനിടെ മഞ്ചുവിന്റ മകള്‍ ദിക്ഷയുമായും ഇയാള്‍ ബന്ധമുണ്ടാക്കിയെടുത്തു. അമ്മയും മകളും പരസ്പരം അറിയാതെയായിരുന്നു ഇരുബന്ധങ്ങളും വിജയ് മുന്നോട്ടുകൊണ്ടുപോയത്. ഒരു ദിവസം അമ്മയുടെ കിടപ്പുമുറിയില്‍ വിജയിയെ കണ്ട ദിക്ഷ ഇക്കാര്യം പറഞ്ഞ് അമ്മയോട് വഴക്കിട്ടു. രണ്ട് പേര്‍ക്കും വിജയിയെ വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനിന്നു.

ദിക്ഷ കൊല്ലപ്പെട്ട ഒക്ടോബര്‍ 24നും ഇക്കാര്യം പറഞ്ഞ് ഇരുവരും വഴക്കിട്ടു. തുടര്‍ന്ന് കാമുകനോടുള്ള തന്‍റെ ഇഷ്ടം പ്രകടിപ്പിക്കാന്‍ ദിക്ഷ മൂര്‍ച്ചയുള്ള വസ്തുകൊണ്ട് കൈത്തണ്ടയില്‍ കാമുകന്റെ പേരെഴുതി.

ഇത് കണ്ട് ദേഷ്യം സഹിക്കാന്‍ കഴിയാതെ മഞ്ചു ദിക്ഷയെ ക്രൂരമായി മര്‍ദ്ദിക്കുകയും കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. തുടര്‍ന്ന് വിജയാണ് പൊലീസിനെ തെറ്റിദ്ധരിപ്പാക്കുന്നതിനായി കഥമെനഞ്ഞതും ആത്മഹത്യാ കുറിപ്പ് തയ്യാറാക്കിയതും.

ശരീരത്തില്‍ ഒരു വസ്ത്രവും ഇല്ലാതെ വേണം ഹോട്ടലിന് അകത്തേക്ക് പ്രവേശിക്കാന്‍...

നഗ്നരായി ഹോട്ടലില്‍ കയറണമെന്ന് പറഞ്ഞാല്‍ ആരെങ്കിലും അതിന് സമ്മതിക്കുമോ? എന്തിനേറെ പറഞ്ഞാല്‍ വിശ്വസിക്കുമോ? എന്നാല്‍ അങ്ങനെയൊരു ഹോട്ടലുണ്ട്. ഈ ഹോട്ടലില്‍ കയറണമെങ്കില്‍ ഒരു കണ്ടീഷന്‍ മാത്രമെയുള്ളൂ. ശരീരത്തില്‍ ഒരു വസ്ത്രവും ഇല്ലാതെ വേണം ഹോട്ടലിന് അകത്തേക്ക് പ്രവേശിക്കാന്‍.


കഴിഞ്ഞ വര്‍ഷം ലണ്ടനില്‍ തുടങ്ങിയ ഹോട്ടലിനു ചുവടുപിടിച്ച് ഇപ്പോഴിതാ ഫ്രാന്‍സിലും പാരീസിലും എത്തിയിരിക്കുകയാണ് നഗ്ന റെസ്റ്റോറന്റ്.പൂര്‍ണ്ണനഗ്‌നരായി ഭക്ഷണം കഴിക്കുക എന്നത് നമ്മെ സംബന്ധിച്ചെടുത്തോളം ഒരിക്കലും ചിന്തിക്കാന്‍ പോലും പറ്റാത്ത കാര്യമാണല്ലോ. എന്നാല്‍ ഇവിടെ ഈ ഹോട്ടലില്‍ കാര്യങ്ങള്‍ നേരെ തിരിച്ചാണ്.

അകത്തു കയറണമെങ്കില്‍ തീര്‍ച്ചയായും സകല വസ്ത്രവും ഊരിയെ പറ്റൂ. അഴിച്ചു മാറ്റിയ വസ്ത്രങ്ങള്‍ റെസ്റ്റോറെന്റിനു പുറത്തു തന്നെ സൂക്ഷിക്കാനുള്ള സൗകര്യവുമുണ്ട്.26 ഡോളര്‍ ആണ് ഇവിടത്തെ മുഖ്യ ഭക്ഷണത്തിന്റെ വില. 40 സീറ്റുകളാണ് ഈ റെസ്റ്റോറെന്റിനു ഉള്ളതും.

ആഹാരം കഴിച്ചു തിരിച്ചു മടങ്ങുമ്പോള്‍ വസ്ത്രമെല്ലാം തിരികെ ലഭിക്കുകയും ചെയ്യും. പല റസ്റ്റോറന്റുകളും ഓപ്പണ്‍ ആയതിനാല്‍ ആളുകള്‍ക്ക് അകത്തേക്ക് നോക്കാന്‍ പറ്റുന്ന ഒരു അവസ്ഥ ഉണ്ടല്ലോ. എന്നാല്‍ ഇവിടെ പൂര്‍ണ്ണമായും പുറത്തു നിന്നും കാണാന്‍ പറ്റാത്ത രീതിയില്‍ ഹോട്ടലിന്റെ ഉള്‍വശം മറച്ചിട്ടുണ്ട്. ‘ഒ നാച്ചുറല്‍’ എന്നാണ് ഈ റസ്റ്റോറന്റിന്റെ പേര്...

യുവാക്കളെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ച് പണം തട്ടും: സീരിയൽ നടി അറസ്റ്റിൽ..!!


അടുപ്പം സ്ഥാപിക്കുന്ന യുവാക്കളെ ലൈംഗിക ബന്ധത്തിനു ക്ഷണിച്ചു പണം തട്ടുന്ന സംഘത്തിന്റെ നേതാവായ സീരിയൽ നടി അടക്കം നാലു സ്ത്രീകൾ പിടിയിൽ. പൂനെ സ്വദേശിനിയും സീരിയൽ നടിയുമായ പൂജ ജാദവുൾപ്പെടെ നാലു സ്ത്രീകളാണ് പിടിയിലായത്.

മുപ്പതുകാരനാണ് ഒടുവിൽ തട്ടിപ്പിനിരയായത്. ഫോണിലൂടെയാണ് ഇരയെ കണ്ടെത്തുന്നത്. പഞ്ചാരവർത്തമാനത്തിലൂടെ ആദ്യം ഇരയെ വശത്താക്കും. പിന്നെയാണ് ശാരീരികബന്ധത്തിന് ക്ഷണിക്കുന്നത്. കൂട്ടത്തിൽ സുന്ദരിയായ സീരിയൽതാരമുണ്ടെന്നും റേറ്റ് കൂടുതലാണെങ്കിലും 2000രൂപ തന്നാൽ അഡ്ജസ്റ്റ് ചെയ്യാമെന്നും പറയും.

ഇര ഇതിൽ വീഴും. പറയുന്ന സ്ഥലത്ത് പണവുമായി എത്താനായിരിക്കും പിന്നെ ആവശ്യപ്പെടുക.എല്ലാം റെഡിയായിയെന്ന് പറഞ്ഞ് ് വിശ്വസിപ്പിച്ച് പരാതിക്കാരനായ യുവാവിനെ ഒരു ലോഡ്ജിലേക്കാണ് സംഘം കൊണ്ടുപോയത്. അവിടെയെത്തിയതോടെ സംഘത്തിലൊരാൾ പൂജയെ പരിചയപ്പെടുത്തി. വാക്കുകൊണ്ടും നോട്ടംകൊണ്ടും നടി ഇരയെ പരമാവധി സുഖിപ്പിച്ചു.

അല്പം കഴിയുന്നതോടെ ഭീഷണിയായി. 5 ലക്ഷം രൂപ തന്നില്ലെങ്കിൽ ബലാത്സംഗക്കേസ് കൊടുക്കും എന്നായിരുന്നു യുവാവിനെ ഭീഷണിപ്പെടുത്തിയത്. തന്റെ പക്കൽ ഇത്രയും പണമില്ലെന്ന് പറഞ്ഞപ്പോൾ തന്നെ വിവാഹം ചെയ്യണം എന്നായി നടിയുടെ ആവശ്യം. വേറെ വഴിയില്ലാത്തതിനാൽ വിവാഹത്തിന് സമ്മതിച്ചു. ഇതിനിടെ യുവാവിന്റെ പക്കൽ നിന്ന് കൂടുതൽ പണം പിടുങ്ങാൻ പരമാവധി നോക്കിയെങ്കിലും വിജയിച്ചില്ല.

പണംകിട്ടില്ല എന്ന് വ്യക്തമായതോടെ യുവാവിനെ സംഘം ആക്രമിച്ച് 6000 രൂപ തട്ടിയെടുക്കുകയും ചെയ്തു. പിന്നീടാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയത്. പക്ഷേ, പരാതിയിൽ സംശയം തോന്നിയ പൊലീസ് കേസടുത്തില്ല. തുടർന്നുനടത്തിയ അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്

വീണ്ടും 'ജിയോ' മാജിക്; ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക...

ജിയോ രണ്ടും കൽപ്പിച്ചാണ്. ജിയോയ്ക്ക് മുന്നിൽ ഓടിയെത്തണമെങ്കിൽ എതിരാളികൾ വിയർക്കേണ്ടി വരും. വരിക്കാരെ പിടിച്ചു നിർത്താനായി റിലയൻസ് ജിയോ പ്രഖ്യാപിച്ച ഓഫറാണ് വരിക്കാർക്കൊപ്പം സേവനദാതാക്കളെയും ഞെട്ടിച്ചിരിക്കുന്നത്. 399 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്താൽ 2,599 രൂപ തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫറാണ് ജിയോ അവതരിപ്പിക്കുന്നത്.


നവംബർ 10 മുതൽ 25 വരെയുളള റീചാർജുകൾക്കാണ് ഓഫർ. 399 രൂപയ്ക്കോ അതിനു മുകളിലോ റീചാർജ് ചെയ്യുന്നവർക്ക് 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ് ബാക്ക് വൗച്ചറായും ശേഷിക്കുന്ന 1899 രൂപയ്ക്ക് ഇ–കൊമേഴ്സ് വെബ്സൈറ്റുകൾ വഴി ഷോപ്പിങ്ങും നടത്താം.

ജിയോ പ്രൈം അംഗങ്ങള്‍ക്ക് മാത്രമാണ് ഈ ഓഫർ ലഭിക്കുക. ആമസോൺ, പേടിഎം, ഫോൺപെ, മൊബിക്വിക്ക്, ആക്സിസ് പേ, ഫ്രീ റീചാർജ് എന്നീ വെബ്സൈറ്റുകൾ വഴി സാധനങ്ങൾ വാങ്ങാനാകും. ക്യാഷ്ബാക്ക് തുക ഡിജിറ്റൽ വോലെറ്റിലാണ് വരുന്നത്.

399 രൂപയ്ക്ക് റീചാർജ് ചെയ്താൽ മുഴുവൻ തുകയും തിരിച്ചു നൽകുന്ന ക്യാഷ്ബാക്ക് ഓഫർ ജിയോ അവതരിപ്പിച്ചിരുന്നു. ദീപാവലി ധൻ ധനാ ധൻ ഓഫർ പ്രകാരമായിരുന്നു 399 രൂപയ്ക്ക് റീചാർജ് ചെയ്താൽ 400 രൂപ തിരിച്ചു നൽകിയിരുന്നത്.

അഞ്ചു ദിവസം എഴുന്നേല്‍ക്കാന്‍ കഴിയാത്ത വിധം കെസി വേണുഗോപാല്‍ പീഡിപ്പിച്ചു..!!


അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു. ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച്‌ റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു. അത് വിശ്വസിച്ച്‌ റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയെ സ്റ്റാഫിനെയോ കണ്ടില്ല. ഗേറ്റില്‍ രണ്ടു പൊലീസുകാര്‍ മാത്രം. കാര്യം പറഞ്ഞപ്പോള്‍ അവര്‍ ബന്ധപ്പെട്ട ശേഷം മന്ത്രി വരുന്നെന്ന് പറഞ്ഞു.

അദ്ദേഹം ഹാളില്‍ ഉണ്ടെന്ന് പറഞ്ഞത് അനുസരിച്ച്. അവര്‍ അവിടേക്ക് പോയി. എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല. നാസറുള്ളയെ അവിടെയും കാണാതിരുന്നപ്പോള്‍ ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ കതകടയ്ക്കപ്പെട്ടു. അവിടെ ഉണ്ടായിരുന്നത് കെസിയായിരുന്നു. മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ അവരെ കൈക്കുള്ളിലാക്കി കീഴ്പ്പെടുത്തി. അയാള്‍ അവരെ ഉപദ്രവിച്ചു. ചീത്ത പേരുകള്‍ വിളിച്ചു. അവരും ചീത്തപേരുകള്‍ വിളിച്ചു.


അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം അയാള്‍ അവരെ ശാരീരികമായി അവശതയിലാക്കി. സോളാര്‍ കേസില്‍ മുന്‍ മന്ത്രി കെ സി വേണുഗോപാലിനെതിരേ സരിതാ എസ് നായരുടെ മൊഴിയില്‍ സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍. അവരുടെ കയ്യില്‍ അതിന്റെ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വേണുഗോപാല്‍ നിരവധി തവണ ഭീഷണിപ്പെടുത്തിയെന്നും പറയുന്നുണ്ട്.

ഉമ്മന്‍ചാണ്ടി, ആര്യാടന്‍, വേണുഗോപാല്‍, അനില്‍കുമാര്‍, ഹൈബി ഈഡന്‍, ജോസ് കെ മാണി, പളനിമാണിക്യം, സുബ്രഹ്മണ്യന്‍, ഐജി പത്മകുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരേയാണ് സരിത ലൈംഗികാരോപണം നടത്തിയിരിക്കുന്നത്. മുന്‍മന്ത്രി അടൂര്‍പ്രകാശും കെ.പത്മകുമാറും ലൈംഗികമായി പീഡിപ്പിച്ചതിന് പുറമേ ടെലിഫോണിക് സെക്‌സും നടത്തിയെന്നും ആരോപിക്കുന്നു.

കെ.പത്മകുമാര്‍ കല്ലൂരിലെ ഫ്‌ളാറ്റില്‍ വച്ചാണ് പീഡിപ്പിച്ചത്. എപി അനില്‍ കുമാര്‍ സരിതയെ പലതവണ ചൂഷണം ചെയ്തുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചാണ് അനില്‍ കുമാര്‍ പീഡിപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലില്‍ വച്ചും എറണാകുളം ഗസ്റ്റ് ഹൗസില്‍ വച്ചുമാണ് ഹൈബി ഈഡന്‍ പീഡിപ്പിച്ചത്. ജോസ് കെ മാണി ദില്ലിയില്‍ വച്ചും സരിതയെ പീഡിപ്പിച്ചു.