Tuesday, 22 August 2017

മുത്തലാഖിന് വിലക്ക്; സുപ്രീം കോടതി വിധി പറഞ്ഞത് ഭൂരിപക്ഷ തീരുമാന പ്രകാരം;

മുത്തലാഖിന് വിലക്ക്; സുപ്രീം കോടതി വിധി പറഞ്ഞത് ഭൂരിപക്ഷ തീരുമാന പ്രകാരം; ആറ് മാസത്തിനകം പാര്‍ലമെന്റ് നിയമം കൊണ്ടുവരണമെന്ന് സുപ്രീം കോടതി

ഭരണഘടനാ വിരുദ്ധമെന്ന് മൂന്ന് ജസ്റ്റിസുമാര്‍; രണ്ടു ജസ്റ്റിസുമാര്‍ പിന്തുണച്ചു.



മുത്തലാഖിന് വിലക്കേര്‍പ്പെടുത്തി സുപ്രീം കോടതി. അഞ്ചംഗ ഭരണഘടനാ ബെഞ്ചില്‍ ഭൂരിപക്ഷ അഭിപ്രായം അനുസരിച്ചാണ് മുത്തലാഖിന് വിലക്കേര്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമല്ലെന്ന് വിധി പ്രഖ്യാപിച്ചെങ്കിലും മറ്റ് മൂന്ന് ജഡ്ജിമാര്‍ ഭരണാഘടനാ വിരുദ്ധമെന്ന് വിധി പ്രഖ്യാപിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ മുത്തലാഖ് മതാചാരത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് വിധിപ്രസ്താവത്തില്‍ പറഞ്ഞത്. ഇതിനെ ജസ്റ്റിസ് അബ്ദുള്‍ നാസര്‍ മാത്രമാണ് പിന്തുണച്ചത്. ഈ വിധിയെ അംഗീകരിക്കുന്നുവെന്നാണ് ജസ്റ്റിസ് അബ്ദുള്‍ നാസര്‍ രേഖപ്പെടുത്തിയത്. എന്നാല്‍ മലയാളിയായ ജസ്റ്റിസ് കുര്യന്‍ ജോസഫും ഒപ്പം ഭരണഘടനാ ബെഞ്ചിലെ മറ്റ് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, യുയു ലളിത് എന്നിവര്‍ മുത്തലാഖ് ഭരണഘടനാ വിരുദ്ധമാണെന്നും ഇത് മതാചാരത്തിന്റെ ഭാഗമായി മാത്രം കാണാനാവില്ലെന്നുമുള്ള നിലപാടെടുക്കുകയായിരുന്നു. ഇതോടെയാണ് ഒറ്റയടിക്കുള്ള തലാഖ് വിലക്കിയത്.

No comments:

Post a Comment