Sunday, 27 August 2017

ഇത് സിനിമക്കഥയെ വെല്ലുന്ന പ്രണയം


നേഴ്സറി ക്ലാസില്‍ വച്ച് ത​ന്‍റെ കൂ​ട്ടു​കാ​രിക്ക്  അവൻ ഒരു വാക്ക് നല്‍കി, നിന്നെ ഞാന്‍ ഒരു നാള്‍ വിവാഹം ചെയ്യും എന്ന്. ഇത് സിനിമക്കഥയെ വെല്ലുന്ന പ്രണയം. തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തില്‍ കടല്‍പ്പാലത്തില്‍ കാണുന്ന കുട്ടിയെ ആഗ്രഹിക്കുന്ന വിനോദിന് ആ കുട്ടിയെ തന്നെ പിന്നീട് കിട്ടുന്നത് സിനിമയിൽ നമ്മൾ കണ്ടിട്ടുണ്ട് . എന്നാല്‍ അതിനെ വെല്ലുന്ന റിയല്‍ ലൈഫ് ഡ്രാമയാണ് മാ​റ്റ് ഗ്രോ​ഡ്സ്കി എന്ന യുവാവിന്‍റെയും ലോ​റ ഷീ​ലി എന്ന യുവതിയുടെയും കഥ. നേഴ്സറി ക്ലാസില്‍ വച്ച് ത​ന്‍റെ മൂ​ന്നാം വ​യ​സി​ൽ കൂ​ട്ടു​കാ​രി ലോ​റ ഷീ​ലി​ന്  മാ​റ്റ്  ഒരു വാക്ക് നല്‍കി, നിന്നെ ഞാന്‍ ഒരു നാള്‍ വിവാഹം ചെയ്യും. ഈ കഥയെ ഒരു ഇംഗ്സീഷ് പോര്‍ട്ടലില്‍ മെറ്റ് വിശദീകരിക്കുന്നത് ഇങ്ങനെ, "ലോ​റ​യും ഞാ​നും ന​ഴ്സ​റി​യി​ൽ പ​ഠി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ക​ണ്ടു മു​ട്ടു​ന്ന​ത്. മൂ​ന്നു വ​യ​സു​കാ​ര​നാ​യി​രു​ന്ന എ​ന്‍റെ പ​ഴ​യ ഓ​ർ​മ​ക​ളി​ൽ ഏ​റ്റ​വും മു​ൻ​പി​ൽ നി​ൽ​ക്കു​ന്ന​ത് ലോ​റ​യെ ഞാ​ൻ വി​വാ​ഹം ചെ​യ്യും എ​ന്ന വാ​ക്കാ​യി​രു​ന്നു. കു​ട്ടി​യാ​യി​രി​ക്കു​ന്ന സ​മ​യം എ​ന്നെ ചി​ത്ര​ങ്ങ​ൾ വ​ര​യ്ക്കാ​ൻ പ​ഠി​പ്പി​ച്ച​തും ഊഞ്ഞാ​ലാ​ടാ​ൻ പ​ഠി​പ്പി​ച്ച​തും ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ പ​ഠി​പ്പി​ച്ച​തു​മെ​ല്ലാം അ​വ​ളാ​യി​രു​ന്നു. ക​ണ്ണു​പൊ​ത്തി​ക്ക​ളി​ക്കു​ന്ന​തും ഓ​ടി​ക്ക​ളി​ക്കു​ന്ന​തു​മെ​ല്ലാം ക​ഴി​ഞ്ഞ് ഞ​ങ്ങ​ൾ ഉ​റ​ങ്ങു​ന്ന​തും ഒ​ന്നി​ച്ചാ​യി​രു​ന്നു.
പി​ന്നീ​ട് സ്കൂ​ളി​ൽ ചേ​ർ​ന്നു ക​ഴി​ഞ്ഞ​പ്പോ​ൾ ക​ണ്ടു​മു​ട്ട​ലു​ക​ൾ ത​നി​യെ ഇ​ല്ലാ​താ​യി. പി​ന്നീ​ടു​ള്ള ഏ​ഴു വ​ർ​ഷ​ക്കാ​ലം ക്രി​സ്മ​സ് കാ​ർ​ഡു​ക​ളാ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ കു​ടും​ബ​ത്തി​ന്‍റെ ബ​ന്ധം പു​തു​ക്കാ​ൻ സ​ഹാ​യി​ച്ച​ത്. ഹൈ​സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത് മ​റ്റൊ​രു സു​ഹൃ​ത്ത് വ​ഴി​യാ​ണ് ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ വീണ്ടും സൗ​ഹൃ​ദം ഉ​ട​ലെ​ടു​ത്ത​ത്.
തു​ട​ർ​ന്നു​ള്ള ര​ണ്ടാ​ഴ്ച​യ്ക്കി​ട​യി​ൽ ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ പ്ര​ണ​യം മൊ​ട്ടി​ടു​ക​യും ചെ​യ്തു. തു​ട​ർ പ​ഠ​ന​ത്തി​ന് സ്കൂ​ൾ മാ​റി​യ​പ്പോ​ഴും കോ​ള​ജ് പ​ഠ​ന​ത്തി​നാ​യി മ​റ്റ് രാ​ജ്യ​ങ്ങ​ളി​ൽ പോ​യ​പ്പോ​ഴും ഞ​ങ്ങ​ൾ ഈ ​ബ​ന്ധം മു​റു​ക്കെ പി​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2015 മെ​യ് 23നാ​ണ് എ​ന്‍റെ പ​ഴ​യ വാ​ക്കു പാ​ലി​ക്കാ​ൻ ഞാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. ആ ​പ​ഴ​യ ന​ഴ്സ​റി മു​റി​യി​ൽ വ​ച്ച്ത​ന്നെ ഞാ​ൻ എ​ന്‍റെ ജീ​വി​ത​ത്തി​ലേ​ക്ക് അ​വ​ളെ ക്ഷ​ണി​ക്കു​ക​യാ​യി​രു​ന്നു.

No comments:

Post a Comment