Monday, 28 August 2017

കേട്ടുവാണേല്‍ ഒരു പ്രവാസിയെ കെട്ടണം..!!!



കല്യാണം ശരിയായി എന്ന് പറയുമ്പോൾ ചെക്കനെന്താ ജോലി എന്ന് ചോദിക്കുമ്പോൾ “മൂപ്പര് ഗൾഫ്‌ കാരനാ “എന്ന് പറയണം. പിന്നീടുള്ള കുറുകളിൽ “നാട്ടിൽ ഉണ്ടേൽ കറങ്ങാൻ പോവായിരുന്നല്ലേ ” എന്ന് പറയുമ്പോൾ ” നാട്ടിൽ വന്നാൽ പലിശ സഹിതം പോവാം ” എന്ന് പറയണം.
കല്യാണം കഴിഞ്ഞാൽ ” കുറച്ചു ദിവസേ “ഒള്ളു എന്ന് പറഞ്ഞു മധു വിധു അടിച്ചു പൊളിക്കണം. പോകുന്നതിന്റെ തലേന്ന് ” ഇങ്ങള് പോയാൽ നിക്ക് എന്താ” എന്ന് പറഞ്ഞു തുള്ളി കളിച്ചു പോണം. എന്നിട്ട് ആരും കാണാതെ അടുക്കളയിൽ നിന്നും ഒരുപാട് കരയണം.
പോകുന്നതിന്റെ അന്ന് റൂമിൽ കയറി അദ്ധേഹത്തെ തന്നെ നോക്കി നിക്കണം. ” എന്ത ടീ “എന്ന് ചോദിക്കുമ്പോൾ ഒന്നും മിണ്ടാതെ ആ നെഞ്ചത്ത് വീണു കണ്ണീരാൽ ആ ഷർട്ട്‌ മൊത്തം നനക്കണം.
“പോകുന്നത് കാണാൻ വയ്യ “എന്ന് പറഞ്ഞു റൂമിൽ തന്നെ ഇരിക്കണം.

പിന്നീടു imo യും whatsapp ലും മാത്രമായി ഒതുങ്ങണം കണ്ടുമുട്ടലുകൾ. അവിടത്തെ ചൂടിനെ പറ്റിയും കുബ്ബൂസിനെ പറ്റിയും പറയുമ്പോൾ ഒന്നും മിണ്ടാതെ നിശ്ശബ്ദതയായി തേങ്ങണം. അത് മനസിലാക്കി “സാരമില്ല ടീ ഇയ്യ്‌ ഇല്ലേ എന്റെ കൂടെ “എന്ന് പറയുന്നത് കേൾക്കണം. വീഡിയോ കാൾ ചെയ്യുമ്പോൾ “ഇങ്ങള് തന്ന പണി വലുതായി ട്ടോ “എന്ന് പറഞ്ഞു നിറവയർ കാണിച്ചു കൊടുക്കണം. അത് കണ്ട്‌ കണ്ണ് നിറയുന്ന മൂപ്പരെ നോക്കി ” ഓ ഇങ്ങക്കെന്താ ഛർദി യും വയ്യായ്കയും എനിക്കല്ലേ “എന്ന് പറഞ്ഞു നിറ കണ്ണാൽ പുഞ്ചിരിക്കണം. കുഞ്ഞുവാവേ കാണാൻ അദ്ദേഹം വരുമ്പോൾ “ഓ ഇങ്ങക്ക് ഇപ്പൊ കുഞ്ഞു
മതി അല്ലേ എന്നെ വേണ്ട “എന്ന് പറയണം. പുഞ്ചിരിച്ചു കൊണ്ട് അദ്ദേഹം വാരിപുണരുമ്പോൾ ആ കരവാലയത്തിനുള്ളിൽ ലോകം മറന്നു നിക്കണം.

കൂട്ടുകാർകിടയിൽ അടിച്ചു പൊളിച്ചു ഗൾഫ്കാരന്റെ മക്കൾ ആയി നടക്കുന്ന കുട്ട്യോളോട് അച്ഛന്റെ കഷ്ടപാട് നെ പറ്റിയും അവിടത്തെ ചൂടിനെ പറ്റിയും നമ്മുടെ സൗകര്യങ്ങളെ പറ്റിയും പറയണം. അമ്മയെ ആണിഷ്ടം എന്ന്‌ പറഞ്ഞിരുന്നവർ അച്ഛനെ അവരുടെ ഹീറോ ആയികാണണം. ഒരു ആയുസിന്റെ അധ്വാനം മക്കളുടെ പഠിപ്പിനും കല്യത്തിനും ചിലവാക്കി വീണ്ടും ഓരോന്ന് പറഞ്ഞു അവിടെ തന്നെ നിക്കുന്ന അദ്ദേഹത്ത “ഇങ്ങൾ ഇങ്ങോട്ട് പോരെ, നമുക്കിവിടെ വല്ല പണിയും നോക്കാം “എന്ന് പറയണം
വയസൻ കാലത്ത് പരസ്പരം കുഴമ്പ് തേച്ചു കൊടുക്കുമ്പോളും നഷ്ട്ട പെട്ടെ യ്വവനം ഞങ്ങൾക്ക് ആഘോഷിക്കണം. മക്കളുടെയും പേരക്കുട്ടികളുടെയും കണ്ണ്
വെട്ടിച്ചു ഒരുപാട് പ്രണയിക്കണം

കടപ്പാട്  : ശ്രീലക്ഷ്മി

No comments:

Post a Comment