Tuesday, 29 August 2017

കടം വാങ്ങിയ പണം തിരിച്ചടക്കാന്‍ മാര്‍ഗമില്ല; പകരം പെണ്‍കുട്ടി ചെയ്തത്.


ഇത് ആരെയും അത്ഭുതപ്പെടുത്തുന്ന വാർത്ത. കയ്യിൽ ക്യാഷ് ഇല്ലെങ്കിൽ കടം വാങ്ങി ആവിശ്യങ്ങൾ നടത്തുന്നവരാണ് പലരും. അത് ചിലപ്പോൾ പറയുന്ന സമയത്ത് കൊടുക്കാൻ പറ്റിയെന്നും വരില്ല. ചോദിക്കുപ്പോൾ പല അവധിയും പറഞ്ഞു നിൽക്കുന്നവരുണ്ട്. എന്നാൽ മറ്റു ചിലർ കടം വാങ്ങിയിട്ട് തിരിച്ചടക്കാന്‍ സാധിക്കാതെ വരുമ്പോള്‍ മുങ്ങി നടക്കുന്നവരും ഉണ്ട്. ഇവിടെ അത്തരത്തില്‍ കടം വാങ്ങിയിട്ട് തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ പെൺകുട്ടി തെരഞ്ഞെടുത്ത മാർഗം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു.23 കോടി രൂപയോളം തിരിച്ചടക്കാനുണ്ട് ഈ പെൺകുട്ടിക്ക്. ആ പണം തിരിച്ചടയ്ക്കാന്‍ കോടതി ഉത്തരവിട്ടു.  തിരിച്ചടക്കാൻ ഒരു മാർഗവും ഇല്ലാതായപ്പോൾ ചൈനക്കാരിയായ പെൺകുട്ടി സൂ പ്ലാസ്റ്റിക്ക് സര്‍ജറിയിലൂടെ പുതിയൊരാളായി മാറിയത്. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് സംഭവം നടന്നത്. രൂപം മാറിയതോടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ചാണ് സൂവിന്റെ ഇപ്പോഴത്തെ യാത്രകള്‍. ബാങ്കുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം വാങ്ങിയാണ് സൂ പ്ലാസ്റ്റിക് സര്‍ജറി നടത്തിയത്. പ്ലാസ്റ്റിക് സര്‍ജറി വിജയകരമായെങ്കിലും സൂ പോലീസ് പിടിയിലാവുകയായിരുന്നു

No comments:

Post a Comment