Tuesday, 26 September 2017

കരുതിയിരിക്കുക, നമ്മള്‍ അറിയാതെ നമ്മളിലേക്ക് രോഗങ്ങള്‍ എത്തുന്നു..


ശരാശരി മലയാളിക്ക് പാലില്ലാതെ ഒരു ദിവസം തുടങ്ങാൻ സാധ്യമല്ല, രാത്രി ഉറങ്ങുന്നതിന് മുൻപ് ഒരു ഗ്ലാസ് പാൽ നിർബന്ധവും. ഭൂമിയിലെ ഏറ്റവും പരിശുദ്ധവും പോഷകപ്രദവുമായ പാനീയം ഇന്ന് സത്യത്തിൽ എന്താണെന്നറിഞ്ഞാൽ പിന്നീട് നിങ്ങളോ കുടുംബമോ പിന്നീട് പാലിനെ എന്നെന്നേക്കുമായി ഉപേക്ഷിക്കും.
അതെ, ശുദ്ധമായ പാലെന്ന പേരിൽ ദിനവും രാവിലെ പ്ലാസ്റ്റിക് കവറുകളിലാക്കി നമ്മുടെ പടികടന്നു വരുന്നത്, കൊഴുപ്പിനും നിറത്തിനും കേടുകൂടാതിരിക്കാനും മാരകമായ രാസപദാർത്ഥങ്ങൾ കലക്കിയ ഒരു ദ്രാവകമാണെന്ന രാസപരിശോധന ഫലങ്ങൾ നമ്മെ പാലിന്റെ ശത്രുക്കളാകുക തന്നെ ചെയ്യും.
അതിർത്തികടന്നെത്തുന്ന പാൽ വാഹനങ്ങളിൽ അന്യ സംസ്ഥാനത്ത് നിന്നുള്ള മായം കലര്‍ന്ന പാലാണെന്ന് റിപ്പോര്‍ട്ട്. പലതിലും ആരോഗ്യത്തിന് ഹാനികരമായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്നാണ് രാസപരിശോധനാ ഫലം വ്യക്തമാക്കുന്നത്. മലയാളിയുടെ പാലിന്റെ ആവശ്യകതയെ ലക്ഷ്യംവച്ചാണ് കൃത്രിമ പാല്‍ എത്തുന്നത്. ആഘോഷദിവസങ്ങളിലാണ് ഏറ്റവും കൂടുതല്‍ പാല്‍ കേരളത്തിലെത്തുന്നത്. ആന്ധ്രാ, തമിഴ്നാട്ടിലെ കമ്പം , തേനി, മധുര എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതലായും രാസവസ്തുക്കള്‍ ചേര്‍ത്ത പായ്ക്കറ്റ് പാല്‍ ഇവിടെ എത്തുന്നത്.
മില്‍മ പായ്ക്കറ്റ്പാലിനോട് സാമ്യം തോന്നുന്ന വിധത്തിലാണ് ഈ പായ്ക്കറ്റുകളുടെ നിര്‍മാണവും വിതരണവും. മില്‍മ പായ്ക്കറ്റ് പാലിന്റെ അതേവിലയ്ക്കാണ് വില്‍പ്പന. മില്‍മ പായ്ക്കറ്റ് 500 മില്ലി ലിറ്റര്‍ അളവുള്ളതാണെങ്കില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പായ്ക്കറ്റില്‍ 450 മില്ലിലിറ്റര്‍ മാത്രമേ ഉണ്ടാകൂ. ഫ്രിഡ്ജില്‍ വെച്ചില്ലെങ്കിലും ഈ പാല്‍ പെട്ടെന്ന് കേടാകില്ല എന്നതാണ് മറ്റൊരു പ്രത്യേകത. തലച്ചോറിനെവരെ മരവിപ്പിക്കുന്ന ഫിനോയില്‍, ഫോര്‍മാലിന്‍ തുടങ്ങിയ പെട്ടെന്ന് കേടാകാതിരിക്കാനുള്ള ലായനികളാണ് പാലില്‍ കലര്‍ത്തുന്നത്. തമിഴ്നാട്ടിലെ ചില ഫാമുകളില്‍ കുറഞ്ഞ വിലയ്ക്ക് പാല്‍ കിട്ടും
ഈ പാല്‍ ആവശ്യക്കാര്‍ക്ക് അവിടുന്ന് തന്നെ പായ്ക്കറ്റുകളില്‍ നിറച്ച്‌ കൊടുക്കാനും സംവിധാനമുണ്ട്. പാലിന് ഡിമാന്റ് ഉയരുമ്പോൾ യഥാര്‍ത്ഥ പാലിനൊപ്പം കൃത്രിമ പാല്‍ ഉണ്ടാക്കി പായ്ക്കറ്റില്‍ നിറയ്ക്കുകയാണ് ചെയ്യുന്നത്. പാല്‍പ്പൊടിയും ചില രാസപദാര്‍ത്ഥങ്ങളും ചേര്‍ത്താണ് കൃത്രിമ പാല്‍ ഉണ്ടാക്കുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ പരിശോധന നടത്തിയാലും പിടിക്കപ്പെടാതിരിക്കാനും പിടിച്ചാല്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച്‌ രക്ഷപെടാനും ഇവര്‍ക്ക് കഴിയും. ഇതിന് പിന്നില്‍ വലിയൊരു സംഘംതന്നെയുണ്ടെന്നാണ് വിവരം. തമിഴ്നാട്ടില്‍ ലിറ്ററില്‍ 20 മുതല്‍ 25 രൂപയ്ക്ക് വരെ ക്രിത്രിമ പാല്‍ കിട്ടും.
ഇരട്ടി ലാഭം കിട്ടുന്ന ഈ കച്ചവടം ലക്ഷ്യമാക്കി കൂടുതല്‍ പേര്‍ തമിഴ്നാട്ടില്‍ എത്തുന്നതായാണ് വിവരം ലഭ്യമാകുന്നത്. ഓണവിപണി ലക്ഷ്യമാക്കി കൃത്രിമ പാല്‍ നിര്‍മാണം നടത്താന്‍ മാസങ്ങള്‍ക്ക് മുന്‍പേ തമിഴ്നാട്ടില്‍ എത്തിയവരുമുണ്ട്.
പാലക്കാട് ജില്ലയിലെ കഞ്ചിക്കോടുനിന്നും വിപണിയിലെത്തുന്ന കൃത്രിമ പാലും തൈരും
തമിഴ്നാട്ടില്‍ നിന്നെത്തിക്കുന്ന പാല്‍പ്പൊടിയില്‍ രാസവസ്തുക്കള്‍ ചേര്‍ത്താണ് നിര്‍മ്മിക്കുന്നത്.
ഭൂരിപക്ഷം ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി തുടങ്ങിയ സ്ഥാപനങ്ങളാണ് ഇവയുടെ ഉപഭോക്താക്കൾ.
കൊഴുപ്പധികം, പെട്ടെന്നു കേടാകില്ല, വിലക്കുറവ് എന്നിവയാണ് കച്ചവ ടക്കാരെ വ്യാജപാല്‍ വാങ്ങാന്‍ പ്രേരിപ്പിക്കുന്നത്. രാസപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത ഈ പാലിന്റെ ഉപയോഗം കരള്‍, ഉദര രോഗങ്ങള്‍ക്കിടയാക്കുന്നു.
മില്‍മയുടേതെന്ന വ്യാജേന കൃത്രിമ പാല്‍ വിപണിയിലെത്തിച്ച്‌ വിറ്റഴിക്കുന്നതിനെപ്പറ്റി വിവരം ലഭിച്ചിട്ടുണ്ട്. ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ഉപഭോക്താക്കളോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്” എന്നും മില്‍മ അധികൃതര്‍ പറഞ്ഞു.

No comments:

Post a Comment