Tuesday, 10 October 2017

ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 7 ഫുഡ് കോമ്പിനേഷനുകൾനാമെല്ലാം പല ഭക്ഷണങ്ങൾ ഒരുമിച്ച കഴിക്കാൻ താൽപര്യപ്പെചുന്നവയാണ്. പല തരം രുചികൾ, ടെക്‌സ്ചർ, മണം എന്നിവയെല്ലാം ഒരുമിച്ച് തീൻമേശയിൽ നിറയു്ൃന്നത് കാണാൻ ആർക്കാണ് താൽപര്യമില്ലാത്തത് ? എന്നാൽ ചില ഭക്ഷണങ്ങൾ തമ്മിൽ കൂട്ടിക്കുഴച്ചാൽ അവ വിഷമായി മാറും.

മീനും തൈരും ഒരുമിച്ച് കഴിച്ചാൽ ദോഷമാണെന്ന് അറിഞ്ഞതോടെ അടുത്തിടെയാണ് ഈ രസികൻ കോമ്പിനേഷനോട് മലയാളഇകൾ വിട പറഞ്ഞത്. എന്നാൽ ഇനി ആ വിരുദ്ധാഹാര ലിസ്റ്റിൽ താഴെ പറയുന്ന ഭക്ഷ്യവസ്തുക്കളും ഉൾപ്പെടുത്തിക്കൊള്ളു…

1. പാലും പഴവും
പാലും പഴവും എക്കാലത്തേയും മികച്ച കോമ്പിനേഷനാണ്. പാലും പഴവും കൈകളിലേന്തി എന്ന പണ്ടത്തെ ഹിറ്റ് ഗാനം മുതൽ അടുത്തിടെ അവതരിച്ച ഷാർജാ ഷെയ്ക്ക് വരെ ഇന്നും ന്യൂജെൻ പിള്ളേർക്കിടയിൽ പിടിച്ചു നിൽക്കുന്നത് അതിന്റെ അസാദ്യ രുചി കാരണമാണ്. എന്നാൽ ഇവ രണ്ടും ഒരുമിച്ച് ഉള്ളിൽ ചെന്നാൽ വൻ വിഷമാണ് അകത്ത് സൃഷ്ടിക്കുക. അകത്ത് ചെന്നാൽ ടോക്‌സിക് ആകുന്നതിനൊപ്പം നമ്മുടെ തലച്ചോറിനെ മന്ദഗതിയിൽ ആക്കുകയും അവ ചെയ്യും.

2. മാംസവും ഉരുളക്കിഴങ്ങുംനല്ല ചിക്കൻ അല്ലെങ്കിൽ ബീഫ് കറിയിൽ ഒരു ഉരുളക്കിഴങ്ങ് കഷ്ണങ്ങളാക്കി ചേർത്ത് വേവിച്ച് കഴിക്കുന്നതിന്റെ സ്വാദ് ഒന്ന് വേറെ തന്നെയാണ്. ഇറച്ചിയുടെ അരപ്പിൽ വെന്ത ഉരുളക്കിഴങ്ങിന്റെ അരാധകരല്ലാത്തവർ ചുരുക്കം. എന്നാൽ ഇവ വയറിൽ ചെന്നാൽ അത് ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.

3. ഭക്ഷണ ശേഷം പഴങ്ങൾനന്നായി ഭക്ഷണം കഴിച്ച ശേഷം പഴങ്ങൾ കഴിക്കുക നമ്മുടെ ശീലമാണ്. എന്നാൽ ഇത് ദഹന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നത് വഴി പഴങ്ങളുടെ ഫലവും കിട്ടുകയില്ല, കഴിച്ച ഭക്ഷണം ദഹിക്കാൻ ഒരുപാട് താമസം എടുക്കുകയും ചെയ്യും.

4. പീറ്റ്‌സ + സോഡനല്ല അടിപൊളി പീറ്റ്‌സ ഒപ്പം കാർബണേറ്റഡ് ഡ്രിങ്ക്, പെപ്‌സിയെ, കോളയോ അങ്ങനെ എന്തെങ്കിലും…. അന്നത്തെ ദിനം ധന്യമാകാൻ വേറെന്ത് വേണം ? എന്നാൽ ആ ശീലത്തോട് ഗുഡ് ബൈ പറഞ്ഞോളു. ഇവയെല്ലാം ദഹിപ്പിക്കാൻ എന്ത് മാത്രം ഊർജമാണ് ശരീരം നഷ്ടപ്പെടുത്തുന്നത് എന്ന് അറിയുമോ ? മാത്രമല്ല ഇത്തരം പാനിയങ്ങളിലെ പഞ്ചസാരയുടെ അളവ് നമ്മുടെ ദഹനപ്രക്രിയകളുടെ വേഗത തീരെ കുറഞ്ഞ രീതിയിലാക്കും.

5. ബർഗർ + ഫ്രൈസ്ബർഗർ കോമ്പോ വാങ്ങിയാൽ അതിൽ ഉറപ്പായും ഫ്രെഞ്ച് ഫ്രൈസ് ഉണ്ടാകും. ഇനി കോമ്പോ അല്ല വാങ്ങുന്നെ എങ്കിലും നാം ബർഗറിനൊപ്പം ഫ്രെഞ്ച് ഫ്രൈസ് ചോദിച്ചുവാങ്ങും. എന്നാൽ ഇത് അത്ര നല്ല പ്രവണതയല്ലെന്ന്് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. ഇരു ഭക്ഷണത്തിലെയും ട്രാൻസ് ഫാറ്റ്‌സ് നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കുകയും, നമുക്ക് ക്ഷീണവും ഉറക്കവും അനുഭവപ്പെടുത്തുകയും ചെയ്യും.

6. ധാന്യങ്ങൾക്കൊപ്പം പഴച്ചാറ്ധാന്യങ്ങൾക്കൊപ്പം പഴച്ചാറ് കഴിക്കുന്നത് ശരീരത്തിലെ ദഹനപ്രക്രിയയെ സാരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. 

7. കപ്‌കേക്ക് അഥവാ മഫിൻസും പഴച്ചാറും


വൈകീട്ട് ഒരു കപ്‌കേക്കും ഒരു ജ്യൂസും കഴിക്കുന്നത് മിക്കവരുടേയും ശീലമാണ്. ചായ പോലെ ഹെൽതി അല്ലാത്ത ആഹാരം ഒഴിവാക്കി പകരം ഈ കിഡിലൻ കോമ്പോ പരീക്ഷിക്കുകയാണ് ന്യൂ ജെൻ. എന്നാൽ ഇത് ശരീരത്തിലെ പ്രൊട്ടീനും, ഫൈബറിനും പകരം കാർബോഹൈഡ്രേറ്റ്‌സ് തന്ന് അതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടി ശരീരത്തിന് പെട്ടെന്ന് ഊർജം തരുമെങ്കിലും, പെട്ടെന്ന് തന്നെ ഈ ഊർജം താഴെ പോകുന്നു.

No comments:

Post a Comment