Thursday, 5 October 2017

ഇതാണ് എയർപ്ലെയിൻ മോഡിന്റെ ശരിയായ ഉപയോഗം


നാമെല്ലാവരും ഫോണിൽ എയർപ്ലെയിൻ മോഡ് എന്ന ഓപ്ഷൻ ഉണ്ട് അത് നമ്മിൽ പലരും പലതവണ ഉപയോഗിച്ചും കാണും. എന്നാൽ എന്താണ് എയർ പ്ലെയിൻ മോഡിന്റെ ശരിയായ ഉപയോഗം എന്ന് നിങ്ങൾക്ക് അറിയുമോ ? വിമാനത്തിൽ കയറുമ്പോൾ വിമാന സിഗ്നലുകളെ ഫോൺ സിഗ്നൽ താറുമാറാക്കാതിരിക്കാനാണ് (തിരിച്ചും) ഫോൺ എയർപ്ലെയിൻ മോഡിൽ ഇടുന്നതിന്റെ ലക്ഷ്യം. എന്നാൽ ഇത് കൂടാതെ മറ്റ് ഉപയോഗങ്ങളുമുണ്ട് എയർപ്ലെയിൻ മോഡിന്.അത് എന്തൊക്കെയാണെന്ന് അറിയണ്ടേ...? എയർപ്ലെയിൻ മോഡിന്റെ മറ്റ് ഉപയോഗങ്ങൾ ഇതാ.

നാം വീട്ടിൽ ഇരിക്കുമ്പോഴോ, അത്യാവിശ്യമായി എന്തെങ്കിലും മീറ്റിങ്ങിൽ ഇരിക്കുമ്പോഴോ ഫോൺ ശല്യമായി മാറാറുണ്ട്. ഈ സമയങ്ങളിലും എയർപ്ലെയിൻ മോഡ് ഉപയോഗിക്കാം. ഫോൺ എയർപ്ലെയിൻ മോഡിൽ ഇട്ടാൽ ഫോണിന്റെ നെറ്റ്വർക്ക്, ഡാറ്റ, വൈഫൈ എവന്നിവ കട്ടാകുകയും  അതുകൊണ്ട് തന്നെ വിളിക്കുന്ന ആൾക്ക് ഫോൺ ‘സ്വിച്ച് ഓഫ്’ ആണെന്ന ഉത്തരമേ ലഭിക്കുകയുള്ളു. എന്നാൽ ഫോൺ ഓണായി തന്നെ ഇരിക്കുന്നത് കൊണ്ട് ഫോണിൽ സേവ് ചെയ്ത് വെച്ചിട്ടുള്ള വീഡിയോകൾ, പാട്ട് എന്നിവ നിങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യാം .

 എന്നാൽ ചില ഫോണുകളിൽ എയർപ്ലെിൻ മോഡ് ഓൺ ആയിരിക്കുമ്പോഴും വൈഫൈ ആയി കണക്ട് ചെയ്യാൻ സാധിക്കുന്നുണ്ട്. എയർപ്ലെയിൻ മോഡിന്റെ മറ്റൊരു ഉപയോഗം ഫോൺ ചാർജ് ചെയ്യുന്ന സമയത്താണ്. മറ്റെല്ലാ സിഗ്നലുകളും കട്ട് ചെയ്ത് ഫോണിന്റെ പ്രവർത്തനം പരിമിതപ്പെടുന്നുതുകൊണ്ട് തന്നെ വളരെ കുറച്ച് ബാറ്ററി ചാർജ് മാത്രം മതി ഫോണിന് എയർ പ്ലെയിൻ മോഡിലായിരിക്കുമ്പോൾ പ്രവർ്ത്തിക്കാൻ. അതുകൊണ്ട് തന്നെ ഫോൺ എയർപ്ലെയിൻ മോഡിലിട്ട് ചാർജ് ചെയ്താൽ വളരെ പെട്ടെന്ന് ചാർജ് കേറും

No comments:

Post a Comment