Wednesday, 4 October 2017

പാസ്പോര്‍ട്ടിനായി പുതിയ നിയമം!!.. ഇനി പാസ്പോര്‍ട്ടിനായി കാത്തിരിക്കുകയും വേണ്ട!


ഒരു രാജ്യത്തെ പൗരന്മാർക്ക് അന്യദേശയാത്രാവശ്യങ്ങൾക്കായി നല്കുന്ന തിരിച്ചറിയൽ രേഖയാണ് പാസ്പോർട്ട്. ഇതിൽ പൗരന്റെ പൗരത്വം, പേര്‌, ജനനതിയ്യതി, ലിംഗം, ജനനസ്ഥലം തുടങ്ങിയ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കും.ഒരു വ്യക്തി വിദേശത്തായിരിക്കുമ്പോൾ കോൺസുലാർ സം‌രക്ഷണത്തിനുള്ള അവകാശവും അയാൾക്ക് പാസ്പോർട്ട് നൽകിയ രാജ്യത്തേയ്ക്ക് തിരിച്ചു വരാനുള്ള അവകാശവും പാസ്പോർട്ട് പ്രതിനിധാനംചെയ്യുന്നു. കോൺസുലാർ സം‌രക്ഷണത്തിനുള്ള അവകാശം അന്താരാഷ്ട്ര ഉടമ്പടികളിൽ നിന്നാണ് ഉത്ഭവിക്കുന്നത്, തിരിച്ചുവരാനുള്ള അവകാശം പാസ്പോർട്ട് പുറപ്പെടുവിക്കുന്ന രാജ്യത്തിന്റെ നിയമങ്ങളിൽ നിന്നുമാണ് ഉത്ഭവിക്കുന്നത്.പല കാര്യങ്ങളിലും നമുക്ക് പാസ്‌പോര്ട്ട് അത്യാവശ്യമാണ്.എന്നാല് പണ്ടത്തെ പോലെ അല്ല, ഇപ്പോള് പാസ്‌പോര്ട്ട് ലഭിക്കാന് വളരെ എളുപ്പമാണ്. ഓണ്ലൈന് വഴി പാസ്‌പോര്ട്ടിന് അപേക്ഷിക്കാം എന്നുളളതു കൊണ്ട് ഏജന്സികളുടെ സഹായം ഇല്ലാതെ തന്നെ പാസ്‌പോര്ട്ട് സ്വന്തമാക്കാം.

ഇപ്പോള്‍ പാസ്‌പോര്ട്ടിന് പുതിയ നിയമം വന്നിരിക്കുന്നു. ഇനി പോലീസ് വേരിഫിക്കേഷന് ഇല്ലാതെ തന്നെ പാസ്‌പോര്ട്ട് ലഭിക്കും. പാസ്‌പോര്ട്ടിനായി അധികം കാത്തിരിക്കേണ്ട ആവശ്യവും ഇല്ല.അപേക്ഷകന് ആധാര് കാര്ഡ്, വോട്ടര് ഐഡി കാര്ഡ്, പാന് കാര്ഡ് എന്നിവ ഓണ്ലൈന്വഴി അപേക്ഷിക്കണം. ഇതിനായി അധിക ഫീസ് ഈടാക്കില്ല. എന്നാല് മൂന്നു ഡോക്യുമെന്റുകള് ക്രിമിനല് റെക്കോര്ഡ് സംബന്ധിച്ച സത്യവാങ്മൂലം എന്നിവ ഹാജരാക്കണം.

ഓൺലൈൻ വഴി പാസ്സ്‌പോർട്ട്ന്  അപേക്ഷിക്കാൻ  നിങൾ  ആദ്യ൦ വെബ്‌സൈറ്റില് സന്ദര്ശിക്കുകയൂസര് ഐഡിയും പാസ്‌വേഡും ക്രിയേറ്റ് ചെയ്യുക. ലോഗിന് ചെയ്തു കഴിഞ്ഞാല് ഇടതു വശത്ത് document adviser എന്ന ഒരു ലിങ്ക് കാണാം. അതില് ക്ലിക്ക് ചെയ്താല് തത്കാല്, നോര്മല് എന്ന് രണ്ട് തരത്തിലുളള പാസ്‌പോര്ട്ട് ആപ്ലിക്കേഷനുകള് കാണാം. ഈ ഫോം പൂരിപ്പിച്ച് ഓണ്ലൈനായി സമര്പ്പിക്കാം.അപേക്ഷകന് പാസ്‌പോര്ട്ടിന്റെ ഫീസ് അടച്ചാല് മാത്രമേ അപ്പോയിന്റ്‌മെന്റ് ലഭിക്കുകയുളളൂ. സേവാ കേന്ദ്രത്തില് എത്താന് സാധിക്കുന്ന ദിവസവും സമയവും നിങ്ങള്ക്കു തിരഞ്ഞെടുക്കാം. സമയവും തീയതിയും ലഭിച്ചു കഴിഞ്ഞാല് അതിന്റെ പ്രിന്റ് എടുക്കുക.ഇനി ആവശ്യമുളള എല്ലാ ഡോക്യുമെന്റുകളും എടുത്ത് കൃത്യസമയം നിങ്ങള് ഹാജരാകണം. പ്രാധമിക പരിശോധനാ കൗണ്ടറില് നിന്നും ടോക്കണ് എടുക്കുക.ടോക്കണ് എടുത്തുകഴിഞ്ഞാല് അത് അനുസരിച്ച് ‘A’ സെക്ഷനില് പോകുക. ഇവിടെ വച്ച് നിങ്ങളുടെ അപേക്ഷയില് തെറ്റുണ്ടെങ്കില് തിരിത്താം.അടുത്തതായി ‘B’ കൗണ്ടറില് എത്തുക. ഇവിടുത്തെ പരിശോധനയില് എല്ലാ രേഖകളും ഉണ്ടെങ്കില് ‘C’ കൗണ്ടറിലേക്ക് പോകാം. അവിടെ നിന്നും പുറത്തേക്കു പോകുമ്പോള് Acknowledgement’ സ്ലിപ്പ് ലഭിക്കും.സ്ലിപ്പില് പാസ്‌പോര്ട്ട് ലഭിക്കുമോ ഇല്ലയോ എന്ന വിവരം, തീയതി തുടര്ന്നു ചെയ്യേണ്ട കാര്യങ്ങള് തുടങ്ങിയ വിവരങ്ങള് അടങ്ങിയ വിവരങ്ങളായിരിക്കും കാണുന്നത്.നിങ്ങള് അപേക്ഷിച്ചപ്പോള് ലഭിച്ച റഫറന്സ് നമ്പര് കുറിച്ചു വയ്ക്കുക.
ഇന്ത്യയിലെ പാസ്പോർട്ട് നിരക്കുകൾ :
₹1000 – Fresh passport (36 pages) of 10 yearsvalidity.
₹1500 – Fresh passport (60 pages) of 10 yearsvalidity.
₹600 – Fresh passport for minors (below 15 years of Age) of 5 years validity or till the minorattains the age of 18 which ever is earlier.
₹2500 – ഡൂപ്ലികേറ്റ് പാസ്പോർട്ട് (36 പേജുകൾ),
 എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ.₹3000 – ഡൂപ്ലികേറ്റ് പാസ്പോർട്ട് (60 പേജുകൾ), എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽ.3500 – ഡൂപ്ലികേറ്റ് പാസ്പോർട്ട് (60 പേജുകൾ), എന്തെങ്കിലും കാരണവശാൽ പാസ്പോർട്ട് നഷ്ടപ്പെടുകയോ, കേടുപാട് സംഭവിക്കുകയോ, മോഷ്ടിക്കപ്പെടുകയോ ചെയ്താൽപാസ്പോര്ട്ട് വിവിധ  തരങ്ങൾOrdinary passportസാധാരണ പാസ്പോർട്ട് (കടും നീല ചട്ട) ജോലി, വിനോദസഞ്ചാരം, പഠനം തുടങ്ങിയ ആവശ്യങ്ങൾക്കായി വിദേശയാത്ര നടത്തുന്ന സാധാരണ ജനങ്ങൾക്കായിലഭ്യമാക്കുന്ന പാസ്പോർട്ടാണിത്.

 36 അല്ലെങ്കിൽ 60 ഇതിൽ ഉണ്ടാകും. “ടൈപ് പി (Type P)” പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. വ്യക്തിഗതം എന്നതിന്റെ സൂചകമാണ് പി(P)Official passportഔദ്യോഗിക പാസ്പോർട്ട് (വെള്ള ചട്ട): ഔദ്യോഗിക ആവശ്യങ്ങൾക്കായി ഭാരതസർക്കാറിനെ പ്രതിനിധീകരിക്കുന്ന വ്യക്തികൾക്ക് ലഭ്യമാക്കുന്ന പാസ്പോർട്ടാണിത് . “ടൈപ് എസ് (Type S)” പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. സേവനം എന്നതിന്റെ സൂചകമാണ് എസ്(S)Diplomatic passportഡിപ്ലോമാറ്റിക് പാസ്പോർട്ട് (മറൂൺ ചട്ട):ഉന്നത റാങ്കിലുള്ള ഇന്ത്യൻ ഗവണ്മെന്റ് ഉദ്യോഗസ്ഥർ മുതലായ ഡിപ്ലോമാറ്റുകൾക്ക് ലഭ്യമാക്കുന്ന പാസ്പോർട്ടാണിത്. “ടൈപ് ഡി(Type D)” പാസ്പോർട്ട് എന്ന് ഇത് അറിയപ്പെടുന്നു. ഡിപ്ലോമാറ്റ് എന്നതിന്റെ സൂചകമാണ് ഡി(D)

No comments:

Post a Comment