Monday, 23 October 2017

ഹോട്ടലിലെ ബാത്ത്‌റൂമില്‍ ക്യാമറ വെച്ച ജീവനക്കാരനെ കൈകാര്യം ചെയ്ത് യുവതി!!



കൊച്ചിയില്‍ ഹോട്ടലിലെ ബാത്ത്‌റൂമില്‍ മൊബൈല്‍ ക്യാമറ വച്ച സംഭവത്തില്‍ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റില്‍. എറണാകുളം ജില്ലാ കോടതിക്ക് സമീപത്തെ രത്‌നവിലാസം ഹോട്ടലില്‍ വ്യാഴാഴ്ചയാണ് സംഭവം.

ഭക്ഷണം കഴിക്കാന്‍ എത്തിയതായിരുന്നു യുവതി. ഇതിനിടെ ബാത്ത്‌റൂമില്‍ പോയപ്പോഴാണ് ഒളിപ്പിച്ച് വച്ചിരുന്ന മൊബൈല്‍ കണ്ടത്. ഇത് എടുത്ത് പരിശോധിച്ചപ്പോഴാണ് ക്യാമറ ഓണ്‍ ആണെന്ന് മനസിലായത്.

തുടര്‍ന്ന് പുറത്തിറങ്ങിയ യുവതി വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി, ഹോട്ടലിനെ ജീവനക്കാരനായ അസം സ്വദേശിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പൊലീസിന്റെ സാന്നിധ്യത്തില്‍ തന്നെ ഇയാളെ യുവതിയും മറ്റു ചിലരും മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇയാളുടെ ഫോണില്‍ നിന്നും ഇത്തരത്തില്‍ നിരവധി ദൃശ്യങ്ങളുണ്ടായിരുന്നുവെന്നും സൂചനയുണ്ട്.

No comments:

Post a Comment