Wednesday, 4 October 2017

യാചകരുടെ കയ്യിലുള്ള കുഞ്ഞുങ്ങള്‍ സദാ സമയവും ഉറങ്ങുന്നത്തിനു പിന്നിലുള്ള കാരണം ഇതാണ്..!!


ഭിക്ഷാടനം വളരെ വലിയ ഒരു റാക്കറ്റ് ആയി മാറിയിരിക്കുന്നു എന്ന വാർത്തകൾ പരക്കുന്നെങ്കിലും അതിനു യാതൊരു കുറവും തന്നെ ഉണ്ടായിട്ടില്ല.മനുഷ്യരുടെ സഹതാപം തന്നെ ആണ് അതിനു കാരണം .അത് വെച്ച് പൈസ ഉണ്ടാക്കുകയാണ് ഈ റാക്കറ്റ് ചെയ്യുന്നത് . പലപ്പോഴും സഹതാപം പിടിച്ചു പാട്ടാണ് ആയി ഇത്തരക്കാർ ഉപയോഗിക്കുന്നത് പിഞ്ചു കുഞ്ഞുങ്ങളെയാണ് .കാരണം പിള്ള മനസ്സിൽ കള്ളമില്ല എന്നാണല്ലോ .ഉറങ്ങി കിടക്കുന്ന കുഞ്ഞു വിശന്നു വലഞ്ഞു ഉറങ്ങി പോയതാകും എന്ന് കരുതി ആ കുഞ്ഞിനെ ഓർത്തു പൈസ നൽകുന്നവർ ആണ് ഒട്ടു മിക്ക പേരും.
എന്നാൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് എന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

നഗര മദ്ധ്യേ വാഹനങ്ങളുടെ ബഹളത്തിന്റെ ഇടയിൽ ഇത്രയേറെ വിശന്നിടാണെങ്കിലും ഒരു കുട്ടിക്ക് രാവിലെ മുതൽ വൈകുന്നേരം വരെ ഉറങ്ങാൻ ആവില്ല.വിശന്നിട്ടെങ്കിലും ആയ കുട്ടി കരയും.എന്നാൽ ഭിക്ഷക്കാരുടെ പക്കൽ ഉള്ള കുഞ്ഞുങ്ങൾ മാത്രം കരയുന്നില്ല.ഈ അന്വേഷണം ചെന്നെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളിലേക്കാണ് . കഞ്ചാവോ ചാരായമോ നൽകി കുഞ്ഞുങ്ങളെ മയക്കി കെടുത്തുകയാണ് ഇവർ ചെയ്യുന്നത് .മയങ്ങി കിടക്കുന്ന കുഞ്ഞുങ്ങളെ കണ്ടാൽ ആൾക്കാർ പൈസ നൽകും എന്നത് തീർച്ചയാണ് .ഒരു മാതാവും എത്ര ദാരിദ്ര്യത്തിന്റെ പേരിൽ ആണെങ്കിലും ഇത് ചെയ്യാൻ തയ്യാർ ആവില്ല.കാരണം പലപ്പോഴും ഇത്തരം കാര്യങ്ങൾ കുഞ്ഞിന്റെ മരണത്തിൽ ചെന്നെത്തും.അത് കൊണ്ട് കുഞ്ഞുമായി ഭിക്ഷയ്ക്കു നിൽക്കുന്ന സ്ത്രീകൾ പലപ്പോഴും കുഞ്ഞിന്റെ യഥാർത്ഥ ‘അമ്മ ആവില്ല.

ഭിക്ഷയ്ക്കു വേണ്ടി മാത്രം കുഞ്ഞിനെ ഉപയോഗിക്കുനന് ഒരു സ്ത്രീ ആയിരിക്കും അവർ. ഇതൊന്നും അറിയാതെ സഹതാപത്തിന്റെ പേരിൽ അവർക്കു പൈസ നൽകുന്നവർ യഥാർത്ഥത്തിൽ ആ കുഞ്ഞിന് നന്മക്കു പകരം തിന്മ ആണ് ചെയ്യുന്നത്.നമ്മുടെ ദാനം അവർക്കു വീണ്ടും ഇത് പോലുള്ള ദുഷ്കർമങ്ങൾ ചെയ്യാൻ പ്രചോദനം ആവുകയാണ് ചെയ്യുന്നത് .അത് മനസിലാക്കി ഇത്തരക്കാർക്ക് പണം നൽകാതെ ഭക്ഷണം വാങ്ങി കൊടുക്കുകയോ വസ്ത്രം നൽകുകയോ ആവാം.കുഞ്ഞിന് വേണ്ട പാൽ നൽകുകയോ ചെയ്യാം.എന്നാൽ നല്ലതു ചെയ്തു എന്ന സംതൃപ്തിയും അതിനൊപ്പം തിന്മക്കു നമ്മളായി കൂട്ട് നിക്കുന്നില്ല എന്ന ആശ്വാസവും നമുക്കുണ്ടാകും.

No comments:

Post a Comment