Sunday, 29 October 2017

അപരിചിതർക്ക് ലിഫ്റ്റ് കൊടുക്കുന്നവർ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും. കൊച്ചിയിൽ നടന്ന സംഭവം ഇങ്ങനെ..!!


രാ​ത്രി ജോ​ലി ക​ഴി​ഞ്ഞു ഇരുചക്രവാഹനങ്ങളിൽ മ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ അ​പ​രി​ചി​ത​ർ​ക്ക് ലി​ഫ്റ്റ് കൊ​ടു​ക്കു​ന്പോ​ൾ ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ കി​ട്ടു​ക എ​ട്ടി​ന്‍റെ പ​ണി​യാ​കും. വീ​ട്ടി​ലെ​ത്തി കീ​ശ ത​പ്പു​ന്പോ​ഴാ​വും ചെ​യ്ത ഉ​പ​കാ​ര​ത്തി​നു ല​ഭി​ച്ച ‘പ്ര​ത്യു​പ​കാ​രം’ അ​റി​യു​ന്ന​ത്. ത​ന്‍റെ പി​ന്നി​ലി​രു​ന്ന​ത് മോ​ഷ്​ടാ​വാ​യി​രു​ന്ന​ല്ലോ എ​ന്നോ​ർ​ത്ത് സ്വ​യം പ​ഴി​ക്കാൻ മാ​ത്ര​മേ പിന്നേ കഴിയൂ. കൊ​ച്ചി ന​ഗ​ര​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ലി​ഫ്റ്റ് ചോ​ദി​ച്ചു പോ​ക്ക​റ്റ​ടി​ക്കു​ന്ന സം​ഘം അ​ടു​ത്ത​കാ​ല​ത്താ​യി സ​ജീ​വ​മാ​യി​ട്ടു​ണ്ട്. രാ​ത്രി പ​ത്തി​നു ശേ​ഷം ന​ഗ​ര​ത്തി​ൽ ബ​സു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ ബൈ​ക്ക് യാ​ത്ര​ക്കാ​രെ കൈ​കാ​ണി​ച്ച് നി​ർ​ത്തി പി​ന്നി​ൽ ക​യ​റി​ക്കൂ​ടു​ന്ന​ത്.

സം​സാ​ര​ത്തി​നി​ടെ പോ​ക്ക​റ്റ​ടി​ച്ച​ശേ​ഷം എ​ന്തെ​ങ്കി​ലും കാ​ര​ണം പ​റ​ഞ്ഞ് ഉ​ട​ൻ ഇ​റ​ങ്ങി മു​ങ്ങു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി.​ രാ​ത്രി സ​മ​യ​ത്തു ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണു മോ​ഷ​ണ​ത്തി​നി​ര​യാ​കു​ന്ന​തെ​ങ്കി​ൽ പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ ബ​സ് യാ​ത്രി​ക​രാ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ ഇ​ര. ര​ണ്ടോ മൂ​ന്നോ പേ​ര​ട​ങ്ങു​ന്ന സം​ഘം തി​ര​ക്കു​ള്ള ബ​സു​ക​ളി​ൽ ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്താ​റ്. സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ മാ​ന്യ​മാ​യി വേ​ഷം ധ​രി​ച്ചാ​വും ഇ​വ​രെ​ത്തു​ക. വാ​തി​ൽ​പ്പ​ടി​ക​ൾ​ക്ക​രി​കി​ൽ നി​ല ഉ​റ​പ്പി​ക്കു​ന്ന മോ​ഷ്ടാ​ക്ക​ൾ യാ​ത്ര​ക്കാ​ർ ഇ​റ​ങ്ങു​ന്പോ​ൾ അ​വ​ർ അ​റി​യാ​തെ പോ​ക്ക​റ്റി​ൽ നി​ന്ന് പേ​ഴ്സും പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​മൊ​ക്കെ ഞൊ​ടി​യി​ട​കൊ​ണ്ട് അ​ടി​ച്ചു​മാ​റ്റും. ഉ​ട​ൻ​ത​ന്നെ അ​ടു​ത്ത ആ​ൾ​ക്ക് കൈ​മാ​റു​ക​യും ചെ​യ്യും. മോ​ഷ​ണ​ത്തി​ന് ഇ​ര​യാ​കു​ന്ന​വ​ർ വി​വ​രം വൈ​കി​യോ അ​റി​യു​ക​യു​ള്ളൂ.

അ​പ്പോ​ഴേ​ക്കും ബ​സ് പോ​യി​ട്ടു​ണ്ടാ​കും. സ്ത്രീ​ക​ളും കു​ട്ടി​ക​ളും വ​രെ പോ​ക്ക​റ്റ​ടി സം​ഘ​ത്തി​ലു​ണ്ട്. തി​ര​ക്കി​ട്ട് ബ​സു​ക​ളി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ​ക്കും ഇ​ത്ത​രം അ​നു​ഭ​വം ഉ​ണ്ടാ​കാ​റു​ണ്ട്. ബ​സി​ൽ തി​ക്കി തി​ര​ക്കി ക​യ​റു​ന്ന​വ​ർ​ക്കൊ​പ്പം പോ​ക്ക​റ്റ​ടി​ക്കാ​ര​നും ചേ​രും. ബ​സി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ ക​യ​റു​ന്ന​തു​വ​രെ മോ​ഷ്ടാ​ക്ക​ൾ തി​രക്കു കൂട്ടും. പോ​ക്ക​റ്റ​ടി​ക്കു​ശേ​ഷം ബ​സി​ൽ ക​യ​റാ​തെ ഇ​വ​ർ മ​റ്റ് സ്ഥ​ല​ങ്ങ​ളി​ലേ​ക്കു മു​ങ്ങും. ടി​ക്ക​റ്റ് എ​ടു​ക്കാ​ൻ നേ​ര​ത്താ​കും പ​ല​രും പോ​ക്ക​റ്റ​ടി​ച്ച വി​വ​രം അ​റി​യു​ക. അ​പ്പോ​ഴേ​ക്കും മോ​ഷ്ടാ​ക്ക​ൾ സ്ഥ​ലം വി​ട്ടി​ട്ടു​ണ്ടാ​കും. മോ​ഷ​ണം ത​ട​യു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നൊ​ക്കെ പോ​ലീ​സ് അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം ചെ​റു മോ​ഷ​ണ​ങ്ങ​ൾ ത​ട​യാ​ൻ ആ​കു​ന്നി​ല്ലെ​ന്നാ​ണ് യാ​ഥാ​ർ​ഥ്യം. കേ​സി​നു പോ​യാ​ൽ സ​മ​യ​വും പ​ണ​ന​ഷ്ട​വും ഓ​ർ​ത്ത് അ​ധി​ക​മാ​രും പ​രാ​തി ന​ൽ​കാ​റി​ല്ല. പ​രാ​തി ന​ൽ​കി​യ​വ​ർ​ക്കാ​ക​ട്ടെ പ​ണ​മോ പേ​ഴ്സോ തി​രി​ച്ചു​കി​ട്ടി​യ അ​നു​ഭ​വ​വു​മി​ല്ല.

No comments:

Post a Comment