Friday, 27 October 2017

വിവാഹത്തിന് മുൻപ് പ്രണയബന്ധത്തിൽ അകപ്പെട്ട് ഗര്‍ഭിണിയായി; ഒരു നേഴ്സിന്‍റെ അനുഭവം...

വിവാഹത്തിന് മുൻപ് പ്രണയബന്ധത്തിൽ അകപ്പെട്ട്, ഊരാക്കുടുക്കിൽപ്പെട്ട് വിഷമിക്കുന്ന ഒരു വിദ്യാർത്ഥി സമൂഹം നമുക്കിടയിൽ ഉണ്ട്. .അങ്ങനെ യൊരു അനുഭവകഥ...ഡ്യൂട്ടി കഴിഞ്ഞു വൈകുന്നേരം നാലുമണിയാകുമ്പോൾ ടെറസ്സിൽ നിന്ന് ഒരു ചൂടുകോഫികുടിച്ചുകൊണ്ട് താഴെ ടാറിട്ട റോട്ടിലൂടെ പോകുന്ന ആളുകളെ വായ്നോക്കുന്നത് ഒരു രസമായിരുന്നു..എന്നും ഇതാവർത്തിച്ചപ്പോൾ..എന്നും കാണുന്ന രണ്ടു മുഖങ്ങൾ മനസ്സിൽ പതിഞ്ഞുപോയി ഒരു സുന്ദരി യായ പെൺകുട്ടി പതിനേഴ് വയസ്സ് ഏകദേശം കാണും കൂടെ എപ്പോഴും ഉണ്ട് ഒരു കൊച്ചു സുന്ദരൻ .മീശ ശരിക്കും വന്നിട്ടില്ല ഇളംകറുപ്പ് നിറത്തോടുകൂടി നല്ല ഹൈറ്റുള്ള അവ നും സുന്ദരൻ തന്നെ. .ഇവർ മനസ്സിൽ പതിഞ്ഞു..പിന്നെ അവരെ ശ്രദ്ധിക്കുക പതിവായി ചുമ്മാ ഒരു രസം ..
അവരെന്നും താമസിച്ചാണ് വരാറ് തൊട്ടടുത്താണ് വളരെ പ്രശസ്തമായ എൻജിനീയറിംഗ് കോളേജ് ഉള്ളത്...

ഞാൻ താമസിക്കുന്ന ഫ്ളാറ്റിൻറ്റെ അടുത്താണ് അന്നത്തെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി യുടെ വീട് ആയതിനാൽ ആവശ്യത്തിലധികം സെക്യൂരിറ്റി ഉള്ള സ്ഥലം. ഒരിക്കൽ കോഫി കുടിച്ച് നില്ക്കുമ്പോൾ ആ സുന്ദരി യും സുന്ദരനും പതിയെ നടന്നു വരുന്നത് കണ്ടു ..എന്തൊക്കെ യോ സംസാരിക്കുന്നു ഇടയ്ക്കിടെ അങ്ങോട്ടും ഇങ്ങോട്ടും തൊട്ടു സംസാരിക്കുന്നതും കണ്ടു. മെയിൻ റോഡിലൂടെ നടന്നു നീങ്ങി അല്പം മുന്നോട്ട് ചെന്നാൽ ഒരു ചെറിയ ജംഗ്ഷൻ ഉണ്ട് അവിടെ നിന്ന് ഒരു ചെറിയ വഴിയുണ്ട് അവിടെയാണ് ലൗ കോർണർ. .സുന്ദരി സുന്ദരൻ മാർ പഠനം കഴിഞ്ഞ് കൊച്ചു വർത്തമാനം പറഞ്ഞു സമ്മേളിക്കുന്ന സ്ഥലം കാമുകീ കാമുകൻമാരുടെ സ്ഥിരം ഒത്തുചേരൽ സ്ഥലം ആയതിനാൽ അവിടെ ലൗ കോർണർ എന്ന പേരും വന്നു. .അവിടേക്ക് ഇവർ നടന്നു നീങ്ങുന്നത് നോക്കി അങ്ങനെ നിന്നു. .ദിവസങ്ങൾ കടന്നു പോയി...

ഒരു ദിവസം വൈകുന്നേരം ആയപ്പോൾ എനിക്കും അവിടെ വരെപ്പോകണം എന്ന് തോന്നി അന്ന് ഒരു സുഹൃത്തിനേയും കൂട്ടി പെൺസുഹൃത്താണ് എൻറ്റെ കൂടെ യുള്ളത് ..അതുകൊണ്ട് എന്തും തുറന്നു പറയാം ഞാൻ ഈ കാര്യം പറഞ്ഞിരുന്നു നിൻറ്റെ ലൗവേർസ് എന്ന് അവൾ അവരെക്കുറിച്ച് എന്നോടു പറയുന്നത്...

ഞങ്ങൾ അവിടെയെത്തി. ഒരു കടലപായ്കറ്റ് വാങ്ങി കഴിച്ചോണ്ട് സുന്ദരമായ ആ കൊച്ചു പൂന്തോട്ടത്തിൽ പച്ചപരവതാനി വിരിഞ്ഞുകിടക്കുന്ന മണ്ണിൻറ്റെ മാറി ലെ ഒരു മൂലയ്ക്ക് ഒരു മരചുവട്ടിൽ ഞങ്ങൾ ഇരുന്നു. തൊട്ടപ്പുറത്ത് തൊട്ടു തൊട്ട് കൊക്കുരുമിയിരുപ്പുണ്ട് ഞാൻ പറഞ്ഞ സുന്ദരി യും സുന്ദരനും.ഞങ്ങൾ അവരെക്കുറിച്ച് സംസാരിച്ചിരുന്നു...

ദിവസങ്ങൾ പോയി മാസങ്ങൾ ആയി. ഗൈനക്കോളജി സ്റ്റ് ഉമാമേഡത്തിൻറ്റെ ഓ പി ഡി യിൽ ഒരു പെൺകുട്ടി കാണാൻ വന്നിരുന്നു അത് ഞാൻ കണ്ട സുന്ദരി യായത് കൊണ്ട് ഞാൻ അവിടേക്ക് ചെന്നു. .
വയറുവേദനയാണ് ഡോക്ടറെ കാണാൻ വന്നതാ സെക്കന്റ് ഇയർ എൻജിനീയർ വിദ്യാർത്ഥിനി...

മേഡംപരിശോധിച്ച ശേഷം ആ കുട്ടിയോട് പ്രഗ്നൻസി ടെസ്റ്റ് ചെയ്യാൻ പറഞ്ഞു. ആ കുട്ടി വളരെ മോശമായി പ്രതികരിച്ചു.ഞാനൊരു സ്റ്റുഡൻറ്റാണ് മാന്യമായി സംസാരിക്കണം വയറുവേദനവന്നാൽ അതിന്റെ അർത്ഥം ഗർഭം ആണെന്നല്ല അത്തരം ചീപ്പ് അല്ല എന്ന് പറഞ്ഞു ഓ പി ഡി യിൽ നിന്ന് ഇറങ്ങി പോയി..
മാസങ്ങൾ വീണ്ടും കടന്നു പോയി ഈയിടെ യായി അവരെക്കാണുന്നില്ല.ഇക്കാര്യം എൻറ്റെ കൂട്ടുകാരി യോട് പറഞ്ഞു .അവൾ പറഞ്ഞു അവര് കാര്യം നടത്തി പിരിഞ്ഞ് കാണും എന്ന്. .ഞാൻ ആയിരിക്കും എന്നും പറഞ്ഞു...ഇങ്ങനെ യെത്ര കാണുന്നത് ആണ് ..അതുകൊണ്ട് മറുത്തൊന്നും പറയാൻ തോന്നി യില്ല...

മറ്റൊരു ദിവസം ഓപ്പറേഷൻ തിയേറ്ററിൽ ആയിരുന്നു ഡ്യൂട്ടി വെള്ളിയാഴ്ച തിരക്കില്ലായിരുന്നു അതിനാൽ കോട്ടൻ ഉരുട്ടലാണ് മെയിൻ പരിപാടി. .പെട്ടെന്ന് ഫോൺ റിംഗ് ചെയ്തു.എമർജൻസി സിസേറിയന് സെറ്റ് റെഡിയാക്കാൻ പത്ത് മിനിറ്റ് കൊണ്ടു എല്ലാം റെഡിയാക്കി അനസ്തേഷ്യ ഡോക്ടർ എത്തി ഞങ്ങൾ ഗൗൺ ഇട്ടു റെഡിയായി പേഷ്യൻറ്റ് എത്തി .ഒരുപാട് പേരെ കാണുന്നത് കൊണ്ട് മുഖം ശ്രദ്ധിച്ചില്ല.അനസ്തേഷ്യ കഴിഞ്ഞു സിസേറിയന് കഴിഞ്ഞു ബേബിയെ എടുത്തു എല്ലാം കഴിഞ്ഞു പ്രൊസിജിയർ കേഷീറ്റ് എഴുതിക്കഴിഞ്ഞ് പോസ്റ്റ് ഓപ്പറേറ്റിവ് റൂമിൽ ചെന്ന് പേഷ്യൻറിൻറ്റെ മുഖം കണ്ട് ഞാൻ അമ്പരന്ന് പോയി ..ഉമാമേഡത്തെ ചീത്തവിളിച്ച് പോയിട്ട് അവസാനം ഈ ഗതിയായി.കേഷീറ്റിൻറ്റെ ഫസ്റ്റ് പേജ് ഒന്നുടെ നോക്കി. .അൺമാരീഡ് .സ്റ്റുഡൻസ് എന്നൊക്കെയാണ്...

കുഞ്ഞിനെ മറ്റൊരു സ്റ്റാഫ് ക്ളീൻ ചെയ്യുന്നുണ്ട്. .കൂടെയാരുണ്ട് ഞാൻ സ്റ്റാഫ്നോട് ചോദിച്ചു അപ്പോൾ ആരും ഇതുവരെ വന്നില്ല കുഞ്ഞി നെ പാരൻസിനെ കാണിച്ചില്ല എന്നാണ് അറിഞ്ഞത്. കുഞ്ഞിന് പാൽ കൊടുക്കാൻ അവൾ സമ്മദിച്ചില്ല എൻ ഐ സി യൂ വിൽ പോയി ലാക്ടൊജൻ കൊടുത്തു ആൺകുട്ടിയാണ്...

പുറത്തു ചെന്നു കുഞ്ഞിൻറ്റെ അമ്മയുടെ പേര് വിളിച്ച് ആരെങ്കിലും ഉണ്ടോ എന്ന് ഒന്നു കൂടി ചോദിച്ചു. .മീശപോലും വരാത്ത കുഞ്ഞിൻറ്റെ അച്ഛൻ എത്തി. വിറയാർന്ന ചുണ്ടുകളോടെ അവൻ പറഞ്ഞു സിസ്റ്റർ. . എങ്ങനെ യെങ്കിലും സഹായിക്കുമോ എന്താണ് ഉദ്ദേശം. ഞാൻ ചോദിച്ചു ഞങ്ങൾക്ക് കുഞ്ഞിനെ വളർത്താൻ യാതൊരു നിവർത്തിയും ഇല്ല. ഞാൻ ഒന്നും മിണ്ടിയില്ല .രണ്ട് പേരുടെ മാതാപിതാക്കളും എൻ ആർ ഐ ആണ്. .കുട്ടികൾ ഇവിടെ കാണിച്ചു കൂട്ടുന്നത് ഒന്നും ആ മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല. ഞാൻ കുഞ്ഞിനെ കൊണ്ടു തിരിച്ച് പോയി.എൻ ഐ സി യു വിൽ കുഞ്ഞി നെക്കിടത്തി ..അപ്പോഴേക്കും എൻറ്റെ ഡ്യൂട്ടി കഴിഞ്ഞു.പിറ്റേന്ന് ഇവരെക്കുറിച്ച് അറിയാൻ ആകാംക്ഷയോടെ ചെന്നപ്പോൾ അറിയാൻ കഴിഞ്ഞത് ഹൈദരാബാദിലെ ഏതോ ഒരു മുസ്ലിം ഫാമിലി പതിനാലുവർഷമായി വിവാഹം കഴിഞ്ഞിട്ട് കുട്ടികൾ ആയില്ല. മേഡത്തിന് അറിയുന്നവരാണ്...

അവർ കുഞ്ഞിനെ സ്വീകരിക്കാൻ വരുമെന്ന്. എല്ലാ നിയമനടപടികളോടും കൂടെ ആഘോഷമായി അവർ വന്നു. കുഞ്ഞിനെ കൊണ്ടു വരാൻ ഫോൺ വന്നപ്പോൾ അവസാനമായി കുഞ്ഞിനെ മാതാപിതാക്കളെക്കാണിക്കാൻ കൊണ്ട് പോയപ്പോൾ രണ്ടു പേരും ശബ്ദിക്കാനാവാതെ വലിയ തെറ്റ് ചെയ്ത കുറ്റവാളികളായി എൻറ്റെ മുമ്പിൽ നിന്നു നെടുവീർപ്പും കണ്ണുനീരും ബാക്കി യായി.നിഷ്കളങ്കനായ ആ കുഞ്ഞിൻറ്റെ മുഖത്ത് എന്തൊരു ഐശ്വര്യമാണ്.അവൻറ്റെ കൈകളിൽ നിന്ന് പിടിവിടുമ്പോൾ അവൾ പൊട്ടി ക്കരയുന്നുണ്ടായിരുന്നു(അമ്മ).അവൻ തിരിഞ്ഞു നിന്നു ഒന്നും ശബ്ദിക്കാനാവാതെ (അച്ഛൻ ). അവൻ മുസ്ലിം അവൾ ഹിന്ദുവും ആയിരുന്നു. അവനെ അവൻറ്റെ പുതിയ മാതാപിതാക്കളെ ഏല്പിച്ചു.ആ മാതാവ് അവനെ ചുംബിച്ചു.
ഇതിവിടെ അവസാനിച്ചു എന്നാരും കരുതണ്ട...

വിവാഹത്തിന് മുൻപ് ഇതുപോലെ സംഭവിക്കുന്നവരുടെ എല്ലാംകുഞ്ഞുങ്ങൾ ഇതുപോലെ ആകണമെന്നില്ല..പല സ്ഥലങ്ങളിൽ ചിലപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ. ഇതറിവീല്ലായ്മകൊണ്ട്.മാതാപിതാക്കൾ ശ്രദ്ധിച്ചിരുന്നില്ല പണം മാത്രം മക്കൾക്ക്പോരാ മാതാപിതാക്കളുടെ ശ്രദ്ധ ഈ പ്രായത്തിൽ അത്യാവശ്യമാണ്.വിവാഹത്തിന് മുൻപുള്ള സെക്സ് ഒഴിവാക്കുക. അതുപോലെ ഗർഭനിരോദിതമാർഗ്ഗങ്ങൾ മാർക്കറ്റിൽ സുലഭമാണ് ..ഇതുപോലെ യുള്ള അബദ്ധം ആർക്കും വരാതിരിക്കട്ടെ.സിസേറിയൻറ്റെ നീളത്തിലുള്ള മുറിവ് ഒരിക്കലും മാഞ്ഞുപോകില്ല.ആ കുട്ടിയുടെ ഭാവി??അതൊരു ചോദ്യ ചിഹ്നം...

No comments:

Post a Comment