Saturday, 7 October 2017

പേരുവിളിച്ചപ്പോള്‍ പ്രതികരിച്ചില്ല, മൂന്നാം ക്ലാസ് വിദ്യാര്‍ഥിയോട് അധ്യാപിക കലി തീർത്തത് ഇങ്ങനെ


ക്ലാസില്‍ പേരു വിളിച്ചപ്പോള്‍ പ്രതികരിച്ചില്ലെന്ന കാരണം പറഞ്ഞ് മൂന്നാം ക്ലാസ് വിദ്യാര്‍ഥിയെ അധ്യാപിക ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. നാല്‍പ്പത് തവണയെങ്കിലും അധ്യാപിക വിദ്യാര്‍ഥിയുടെ മുഖത്തടിച്ചെന്നാണ് രക്ഷിതാക്കളും സഹപാഠികളും പറയുന്നു. ലക്‌നൗവിലെ സെന്റ് ജോണ്‍ വിയാന്നെ സ്വകാര്യ സ്‌കൂളിലാണ് അധ്യാപികയുടെ ക്രൂരത അരങ്ങേറിയത്. ക്ലാസിലെ സിസിടിവിയിലെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍  പ്രചരിക്കുന്നത്. രതിക വി. ജോണ്‍ എന്ന അധ്യാപികയാണ് മൂന്നാം ക്ലാസുകാരനെ അതി ക്രൂരമായി മര്‍ദ്ദിക്കുന്നത്. മര്‍ദ്ദനത്തിന് പിന്നാലെ വിദ്യാര്‍ഥിയെ ഇവര്‍ നിലത്ത് വലിച്ചിഴക്കുന്നുമുണ്ട്

No comments:

Post a Comment