Tuesday, 10 October 2017

ഭാര്യക്ക് പഠിക്കാന്‍ വേണ്ടി തന്‍റെ കിഡ്നി വിറ്റു !! ഭാര്യ ഉദ്യോഗസ്ഥ ആയപ്പോള്‍ കളഞ്ഞിട്ടു പോയി !!


 ചില സ്ത്രീകള്‍ വിവാഹത്തിലൂടെ പുരുഷന്മാരുടെ എല്ലാം സ്വന്തമാക്കുന്നു.
ഒടുവില്‍ അവനെ ഒന്നുമല്ലാതാക്കുന്നു,
വലിച്ചെറിയുന്നു...
ഈ കഥയാണ്‌ പ്രകാശ്‌ അഹിര്‍വാള്‍ എന്ന ആള്‍ക്ക് പറയാനുള്ളത്.
വിവാഹം കഴിഞ്ഞ് പഠിക്കാന്‍ മിടുക്കിയായ തന്‍റെ ഭാര്യയെ സ്വത്തുക്കള്‍ വിറ്റ് പഠിപ്പിച്ചു.
ഡിഗ്രിയും കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും ബിഐഡും നേടി.
അപ്പോഴേക്കും ഭര്‍ത്താവായ പ്രകാശ്‌ സമ്പാദ്യം എല്ലാം തീര്‍ന്ന്‍ കൂലിപണിക്കു പോകാന്‍ തുടങ്ങി.
എന്നിട്ടും ഭാര്യയുടെ പഠനം മുടക്കിയില്ല.

ഇതിനിടെ ഭാര്യ നല്ല നിലയിലായി.
അവള്‍ സ്വന്തം നിലയില്‍ തീരുമാനിച്ചു,
ഇനി ഈ ബന്ധം തുടരേണ്ട എന്ന്.
ഭാര്യ പഠിക്കാന്‍ പോയ വഴി മറ്റു ബന്ധങ്ങള്‍ കണ്ടെത്തിയതായും പ്രകാശ്‌ പറയുന്നു.
എന്തായാലും പഠനം കഴിഞ്ഞപ്പോള്‍ പ്രകാശിനെ ഡിവോഴ്സ് ചെയ്തു.
ഇപ്പോഴും തനിക്കു അവളെ ഇഷ്ട്ടമാണ് എന്നും വിവാഹമോചനം ഭാര്യയുടെ ഇഷ്ട്ടപ്രകാരം നടക്കുന്ന കാര്യമാണ് എന്നും അയാള്‍ പറയുന്നു.
ഇതിനിടെ പുതുതായി പണിത വീട് ഇദ്ദേഹം ഭാര്യ കൂടെ നിന്നും പോകാതിരിക്കാനും അവളേ സന്തോഷിപ്പിക്കാനും അവളുടെ പേരില്‍ എഴുതി വയ്ച്ചിരുന്നു.
ഇപ്പോള്‍ അവിടെ നിന്നും പ്രകാശ്‌ പുറത്തായി.

വിവാഹം ബന്ധം വേര്‍പ്പെടുത്തിയപ്പോള്‍ ഭാര്യക്ക് 22OO രൂപ മാസം ഉപജീവനത്തിന് കൊടുക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു.
എന്നാല്‍ സമ്പത്തും നല്ല തൊഴിലും ഇല്ലാത്ത തനിക്കു ഈ തുക കണ്ടെത്താന്‍ കഴിയുന്നില്ലെന്നും അത് വൃക്ക വില്‍ക്കുകയാണ് എന്നും അയാള്‍ പറയുന്നു.
ഇതിനായി പരസ്യം നല്‍കി വൃക്ക വേണ്ടവരെ കാത്തിരിപ്പാണ് ഈ യുവാവ്.
കോടതി വിധിയെ താന്‍ മാനിക്കുന്നു എന്നും അതുകൊണ്ട് തന്നെ ജീവനംശം നല്‍കാന്‍ താന്‍ ബാധ്യസ്ഥാനാണ് എന്നും പ്രകാശ്‌ പറയുന്നു.
പണം കണ്ടെത്താന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലാണ് വൃക്ക വില്‍ക്കുന്നത്.
അതില്‍ എന്താണ് തെറ്റെന്നാണ് പ്രകാശിന്‍റെ ചോദ്യം.

No comments:

Post a Comment