Tuesday, 10 October 2017

വൈറലായ ഈ ചിത്രത്തിന് പിന്നില്‍..


ബൈക്ക് യാത്ര ചെയ്തയാളെ പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂപ്പി തൊഴുതുന്ന ചിത്രം വൈറലായി.  ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയിലാണ് നാല് പേരടങ്ങുന്ന തന്‍റെ കുടുംബത്തോടൊപ്പം യുവാവ് ബൈക്ക് യാത്ര ചെയ്തത്. ഈ കാഴ്ച കണ്ട് വന്ന സ്ഥലത്തെ സിഐ ബി.സുഭാഷ് കൂമാര്‍ ഇവരെ കൈക്കൂപ്പി തുഴുതുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. രണ്ട് മക്കളെ മുമ്പിലും മകളെയും ഭാര്യയെയും പുറകിലുമിരുത്തിയാണ് വാഹനനിയമം തെറ്റിച്ച് യുവാവ് ബൈക്ക് യാത്ര ചെയ്തത്.


എന്ത് കൊണ്ട് ഇവരെ കണ്ടപ്പോള്‍ കൈ കൂപ്പി നിന്നു പോയതെന്ന ചോദ്യത്തിനോട് ശുഭ് കുമാര്‍ പ്രതികരിക്കുന്നതിങ്ങനെയാണ്. റോഡ് സുരക്ഷയെ കുറിച്ചൊരു പ്രോഗ്രാമ് നടത്തി മടങ്ങവെ തന്നെ അതില്‍ പങ്കെടുത്ത  യുവാവ് ഇത്രയും അപകടകരമായി യാത്ര ചെയ്യുന്ന കണ്ടപ്പോള്‍ കൈക്കൂപ്പി തൊഴാന്‍ മാത്രമാണ് തോാന്നിയതെന്ന്  സിഐ സുഭാഷ് കുമാര്‍ പറഞ്ഞു. നിസഹായതയും നിരാശയുമാണ് മനസ്സിലുണ്ടായതെന്നും സിഐ പറഞ്ഞു.
തീര്‍ത്തും നിരുത്തവാദപരമായാണ് അയാള്‍ പെരുമാറിയത്. കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തിയതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല..


No comments:

Post a Comment