Friday, 20 October 2017

കാര്‍ ഓടിക്കൊണ്ടിരിക്കെ യൂബര്‍ ഡ്രൈവറുടെ സ്വയംഭോഗം; അവസ്ഥ വിവരിച്ച് യുവതി

യാത്രക്കിടെ യൂബര്‍ ഡ്രൈവര്‍ സ്വയംഭോഗം ചെയ്ത സംഭവത്തെക്കുറിച്ച് യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഹൈദരാബാദ് എയര്‍പോര്‍ട്ടിലേയ്ക്ക് പോകുന്നതിനായി യുവതി വിളിച്ച ക്യാബിലാണ് സംഭവം. യാത്രയ്ക്കിടെ ഡ്രൈവര്‍ സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കിയ യുവതി അതിന് ശേഷം യാതൊരു സങ്കോചവുമില്ലാതെ തന്നെ അഭിമുഖീകരിച്ചുവെന്നും യുവതി പോസ്റ്റില്‍ പറയുന്നു. ഒക്ടോബര്‍ 19ന് വൈകിട്ടാണ് ഫേസ്ബുക്കില്‍ യുവതിയുടെ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.


സംഭവത്തോടെ യൂബര്‍ ആപ്പില്‍ നിന്ന് ക്യാബ് ഡ്രൈവറെ വിലക്കിയിട്ടുണ്ടെന്ന് വക്താവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത്തരം സംഭവങ്ങള്‍ക്ക് യൂബറില്‍ ഇടമില്ലെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
യൂബര്‍ ഇന്ത്യയ്ക്ക് നേരെ നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കരുതുന്നുവെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് യുവതി ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
ഹൈദരാബാദ് നഗരം പരിചയമില്ലാതെയെത്തിയ യുവതിയാണ് ഹൈദരാബാദ് വിമാനത്താവളത്തിലേയ്ക്ക് പോകുന്നതിനായി യൂബര്‍ ക്യാബ് ബുക്ക് ചെയ്തത്. ദില്ലിലിയേക്ക് പോകുന്നതിന് വേണ്ടിയായിരുന്നു ഹൈദരാബാദ് വിമാനത്താവളത്തിലേയ്ക്ക് സഞ്ചരിച്ചതെന്നും യൂബര്‍ ഡ്രൈവറില്‍ നിന്ന് മോശം സമീപനം ഏറ്റുവാങ്ങേണ്ടിവന്ന യുവതി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിയ്ക്കുന്നു.
ഹൈദരാബാദിലെ ഔട്ടര്‍ റിംഗ് സര്‍ക്കിളിലെത്തിയപ്പോള്‍ ഡ്രൈവര്‍ വാഹനത്തിന്‍റെ വേഗത കുറച്ചുവെന്നും മുമ്പിലത്തെ ഗ്ലാസ് വഴി പുറകിലേയ്ക്ക് നോക്കിക്കൊണ്ട് സ്വയംഭോഗം ചെയ്യുകയായിരുന്നുവെന്നും യുവതി പോസ്റ്റില്‍ പറയുന്നു.
ഡ്രൈവറുടെ പെരുമാറ്റത്തില്‍ പ്രതിഷേധിച്ച യുവതി ക്യാബില്‍ നിന്നിറങ്ങി മറ്റൊരു ക്യാബ് ബുക്ക് ചെയ്ത ശേഷം മാത്രമാണ് യാത്ര തുടര്‍ന്നതെന്നും യുവതി പോസ്റ്റില്‍ കുറിയ്ക്കുന്നു. എന്നാല്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തിയെങ്കിലും പരിചയമില്ലാത്ത നഗരത്തില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നത് സംബന്ധിച്ച് തനിയ്ക്ക് ഭയമുണ്ടായിരുന്നുവെന്നും യുവതി പറയുന്നു...

No comments:

Post a Comment