Thursday, 12 October 2017

ഒരു വർഷത്തോളം ക്രൂരമായ പീഡനം; സൗദിയില്‍ നിന്നും യുവതിയുടെ ഞെട്ടിക്കുന്ന വീഡിയോ!!!

ഒരു വര്‍ഷം മുന്‍പ് ജോലിക്കായി സൗദിയിലെത്തിയ യുവതിയുടെ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. പഞ്ചാബ് സ്വദേശിനിയാണ് യുവതി.
കരഞ്ഞുകൊണ്ടാണ് യുവതി വീഡിയോയില്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്.
സൗദി അറേബ്യയിലെ ദവാദ്മി നഗരത്തിലാണ് യുവതിയുള്ളത്. താന്‍ അവിടെ ഒരു അടിമയെപ്പോലെ പണിയെടുക്കുകയാണ് എന്നാണ് യുവതി വീഡിയോയില്‍ പറയുന്നത്.
തൊഴിലുടമ തന്നെ ക്രൂരമായി പീഡിപ്പിക്കുകയാണ്.



കൊടിയ പീഡനത്തിനും ശാരീരിക ഉപദ്രവത്തിനും താന്‍ ദൈനംദിനം ഇരയാവുകയാണ്.
മാത്രമല്ല തന്റെ ജീവന്‍ പോലും അപകടത്തിലാണ്.
കുറേ ദിവസങ്ങളായി മുറിയില്‍ അടച്ചിട്ടാണ് പീഡനം.
ദിവസങ്ങളായി തനിക്ക് ഭക്ഷണം പോലും ലഭിക്കുന്നില്ല. മുറിയില്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ തനിക്ക് പോലീസിനെ സമീപിക്കാന്‍ പോലും സാധിക്കുന്നില്ല.
ഒരുതവണ പോലീസ് സ്‌റ്റേഷനില്‍ ചെന്നപ്പോള്‍ അവര്‍ തന്നെ ആട്ടിപ്പായിച്ചുവെന്നും യുവതി വീഡിയോയില്‍ പറയുന്നു.
അതോടെ ഈ വീട്ടിലേക്ക് തന്നെ തിരികെ പോരേണ്ടി വന്നു. എങ്ങനെയെങ്കിലും നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചില്ലെങ്കില്‍ താന്‍ കൊല്ലപ്പെടുമെന്നും യുവതി പറയുന്നു.
ഒട്ടും മനുഷ്യത്വമില്ലാത്തവരാണ് ഇവിടെ ഉള്ളവര്‍.
പഞ്ചാബില്‍ നിന്നും ഇനി ഒരാള്‍ പോലും ഇവിടെ ജോലിക്ക് വരരുത് എന്നും യുവതി അഭ്യര്‍ത്ഥിക്കുന്നു.
മറ്റാര്‍ക്കും ഈ അനുഭവം ഉണ്ടാകരുത്.
തന്നെ ഈ നരകത്തില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷിക്കണമെന്നും യുവതി ആവശ്യപ്പെടുന്നു.


No comments:

Post a Comment