Tuesday, 17 October 2017

ലോണ്‍ എടുത്തു കാര്‍ വാങ്ങാന്‍ പോയ യുവാവിന്റെ അനുഭവം..


ഒരു കാര്‍ വാങ്ങുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. ലോണ്‍ എടുത്തും, കടം വാങ്ങിയും ആകും പലരും ഇതിനുള്ള പണം  തയ്യാറാക്കുന്നത്. ഇങ്ങനെ സ്വപ്നസാക്ഷാത്കാരതിനായി ഇറങ്ങിതിരിക്കുന്നവര്‍ക്ക് ഒരു മുന്നയിപ്പുമായി എത്തുകയാണ് കൊല്ലം പത്തനാപുരം സ്വദേശി അജിന്‍ രാജ് .
അജിന്‍ രാജിന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്‌ ചുവടെ:-

പ്രീയപ്പെട്ട സുഹൃത്തുക്കളെ …..നിങ്ങൾക്കും നിങ്ങളെ അറിയുന്ന ആർക്കും ഈ ചതി പറ്റാതെ ഇരിക്കാൻ മാക്സിമം ഷെയർ ചെയ്യുമെന്ന് വിശ്വസിക്കുന്നു.എന്റെ പേര് അജിൻ രാജ്,പത്തനാപുരം സ്വദേശി ആണ്.ഞാൻ 2 മാർച്ച് 2017 ന് ഒരു മാരുതി dzire ബുക്ക് ചെയ്തു. ഇൻഡസ് മാരുതി പത്തനാപുരം ഷോറൂമിൽ നിന്നും.കൊട്ടാരക്കര ഇൻഡസിന്റെ outlet ആണ് പത്താനാപുരത്തെ ഷോറൂം.Sanju അന്ന് പേരുള്ള ഒരു എക്സിക്യൂട്ടീവ് ആണ് അന്ന് എന്റെ ബുക്കിങ് എടുത്തത്.ബുക്കിങ് സമയത്തു പല ഓഫറുകളും വാക്കാൽ പറഞ്ഞു,എഴുതി വാങ്ങാൻ അന്ന് എനിക്ക് ബുദ്ധി പോയില്ല.
ICICI ബാങ്ക് പത്തനാപുരത്തുന് 5.80 ലക്ഷം ലോൺ ശെരി ആയി.

29/06/17 ഞാൻ എക്സിക്യൂട്ടീവിന്റെ നിർദേശപ്രകാരം വണ്ടി സ്റ്റോക്ക് ഉണ്ട്, ഫണ്ട് ട്രാൻഫെർ ചെയ്താൽ GST വരുന്നതിന് മുൻപ് ഡെലിവറി തരാമെന്നും ജൂൺ മാസം 20000 കൺസ്യൂമേർ ഓഫർ പിന്നെ 10000 accoseries ഓഫറും ഉണ്ടെന്നു പറഞ്ഞ അനുസരിച്ചു ലോൺ തുകയും ബാക്കി കാശും പിന്നെ ഒരു ടാറ്റ vista വണ്ടി exchange ഉണ്ടാരുന്നു അതിനു 70000 rs margin മണി ഇട്ട് ഒരു 2 ആഴ്ച മുൻപ് തന്നെ icic ബാങ്കിൽ കൊടുത്തിരുന്നു അതിനു ശേഷം ആണ് ലോൺ പാസ് ആയേത്.
ലോൺ തുക 29/6/17 ന് കൊടുക്കുകയാണെകിൽ അടുത്ത ദിവസം വണ്ടി തരാമെന്നും പറഞ്ഞു വിശ്വസിപ്പിച്ച പ്രകാരം ലോൺ tranfer ചെയ്യുകയും. വണ്ടിടെ മുഴുവൻ കാശും കൈപ്പറ്റിയ ശേഷം വണ്ടി തരാതെ 2 മാസം നടത്തിക്കുകയും.

ഷോറൂമിൽ ചോദിക്കുമ്പോൾ മാനേജരും എക്സിക്യൂട്ടീവുസും ഗുണ്ടായിസം കാണിക്കുകയും കൈയേറ്റം ചെയ്യാൻ ശ്രെമിക്കുകയും ആണ് ഉണ്ടായതു. എന്റെ കൂടെ വന്ന സ്ത്രീകളോടും വളരെ മോശമായി ആണ് പെരുമാറിയത്.
ആഗസ്റ് ലാസ്റ്റ് ഷോറൂമിൽ ചെന്ന് വഴകിട്ടത്തിനു ശേഷം വൈകിട്ടു 6 മണിക് വണ്ടി തന്നു.സ്പീഡോമീറ്റർ കണക്ട് ചെയ്യാത്ത നിലയിലാണ് വണ്ടി തന്നത്.മാത്രമല്ല വണ്ടി വാഷും ചെയ്തിരുന്നില്ല. ഏതൊക്കെ കൂടാതെ ഒരു ആക്സിഡന്റ് വണ്ടി ആണ് തന്നത്. പത്താനാപുറത്തെ മണ്ണിൽ ഓട്ടോമൊബൈലിസ് എന്ന വർക്ഷോപ്പിൽ ആണ് ആക്സിഡന്റ് ആയതിനു ശേഷം പണിതത്.

ഇതറിഞ്ഞ ഞാൻ പിറ്റേന്നു രാവിലെ 9 മണിക്ക് തന്നെ വണ്ടി ഷോറൂമിൽ തിരിച്ചേല്പിച്ചു.ഷോറൂം മാനേജ്‌മന്റ് ആദ്യം സമ്മദിക്കാതെയും പിന്നീട് വണ്ടി ആക്സിഡന്റ് ആയ വണ്ടി ആണെന്ന് സമ്മതിക്കുകയും .എനിക്കു ആക്സിഡന്റ് ആയ വണ്ടി വേണ്ടന്നും ഞാൻ ഒരു പുതിയ വണ്ടി ആണ് ബുക്ക് ചെയ്തതെന്നും എനിക്കു പുതിയ വണ്ടി വേണമെന്നും പറഞ്ഞു ആക്സിഡന്റ് വണ്ടി ഷോറൂമിൽ തിരിച്ചേല്പിച്ചു.
കഴിഞ്ഞ 4 മാസമായി ഞാൻ cc അടയ്ക്കുവാണു സുഹൃത്തുക്കളെ, എനിക്ക് കിട്ടാത്ത പുതിയ വണ്ടിക്കുവേണ്ടി.

CC അടക്കാതെ ഇരുന്നാൽ അത് എന്റെ സിബിൽ scoreine ബാധിക്കും.
ഇന്ഡസ് എന്ന ഡീലറുമായി ഇടപെട്ടു എന്റെ ജീവിതം തകർന്നിരിക്കുവാണ്.
ഇപ്പോ ഇൻഡസ് മാനേജ്മെന്റിൽ നിന്ന് വധ ഭീഷണിയും ഉണ്ട്.എന്റെ ജീവനും എന്റെ ബദ്ധുകളുടെയും, സുഹൃത്തുക്കളുടെയും, ജീവനും സ്വത്തിനും ഭീക്ഷണി നിലനിക്കുന്നുണ്ട്.ആയതിനാൽ മേല്പറഞ്ഞ വ്യക്തികളുടെ ജീവനും സ്വാത്തിനും ഇതിന്റെ പേരിൽ എന്തുതന്നെ സംഭവിച്ചാലും ഇന്ഡസ് മോട്ടോർ കമ്പനിയും ഇൻഡസ് ഷോറൂം പത്തനാപുരം മാനേജ്മെന്റും മാരുതി സുസൂക്കി ആയിരിക്കും ഉത്തരവാദികൾ.പുതിയ വാഹനം വാങ്ങൻ ഉദ്ദേശിക്കുന്ന ഒരോരുത്തരും ഇത്തരം കാര്യങ്ങൾ അന്വേഷിച്ചിട്ട് വാങ്ങുക.

ഇനി ആർക്കും ഇത്തരം കയ്പേറിയ അനുഭവം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു . സ്വന്തമായി ഒരു പുതിയ വാഹനം എന്ന സ്വപ്നവുമായി ലോൺ എടുത്ത് കാർ വാങ്ങാൻ വരുന്നവരെ കണ്ണിൽ ചോര ഇല്ലാതെ വഞ്ചിക്കുന്ന ഇൻഡസ് മോട്ടോർസിനെ പോലെ ഉള്ള കാപാലികരുടെ തനിനിറം സമൂഹത്തിനു ബോധ്യപെടട്ടെ . അല്ലെങ്കിൽ ഒരു പക്ഷെ നാളെ വഞ്ചിക്കപെടാൻ പോകുന്നത് നിങ്ങൾ ഒരോരുത്തരും ആകും.
ആർക്കും എന്റെ ഈ അവസ്ഥ ഉണ്ടാകരുതെ എന്ന പ്രർത്ഥനയോടെ,
അജിൻ രാജ്
പത്തനാപുരം.

No comments:

Post a Comment