Friday, 13 October 2017

കിടക്ക പങ്കിടുന്നത് സൂപ്പർ നായികമാർക്കൊപ്പം; പീഡന വീരനെതിരെ കൂടുതൽ നടിമാർ രംഗത്ത്!


സിനിമ ലോകത്തുനിന്നും ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഹോളിവുഡിലും നടിമാർ പീഡിപ്പിക്കപ്പെടുന്നുവെന്ന വിവാദം കത്തുന്നു. അമേരിക്കൻ നിർമ്മാതാവും മുൻ സ്റ്റുഡിയോ ഉടമയുമായ ഹാർവി വിൻസ്റ്റനാണ് ലൈംഗിക വിവാദത്തിൽ മുങ്ങിയിരിക്കുന്നത്. ഇയാളുടെ ലൈംഗിക കഥകൾ ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ടു.മൂന്നു ദശകങ്ങൾക്കിടെ ഇയാൾ ലൈംഗികമായി ബന്ധപ്പെട്ടത് 30 സൂപ്പർ നായികമാരേയാണെന്നാണ് റിപ്പോർട്ട്. ആഞ്ജലീന ജോളിയും സൂപ്പർ മോഡൽ കാരയും ബോണ്ട് ഗേൾ സേയ്ഡോക്സുമെല്ലാം ഹാർവി വിൻസ്റ്റൻ ലൈംഗികമായി ഉപയോഗിച്ചതിൽ ഉൾപ്പെടുന്നു. 2015ൽ നാലു നായികമാരേയാണ് ഇയാൾ പണം നൽകി സെറ്റിൽ ചെയ്തതെന്നാണ് റിപ്പോർട്ട്. ഹാർവി ബലാത്സംഗം നടത്തിയെന്ന പരാതിയുമായി ഒരു ഇറ്റാലിയൻ താരം രംഗത്തു വന്നിട്ടുണ്ട്.സിനിമാ സെറ്റിൽ ചുംബനവും അതിനപ്പുറവും ഹാർവി ആവശ്യപ്പെടാറുണ്ടെന്ന് സൂപ്പർ നായിക കാരാ ഡൈലേവിഞ്ചേ വ്യക്തമാക്കുന്നു.

No comments:

Post a Comment