Thursday, 12 October 2017

എന്‍റെ നഗ്നദൃശ്യങ്ങൾ പുറത്ത് വിട്ടത് അയാൾ; വെളിപ്പെടുത്തലുമായി സരിത !!!

സരിത എസ് നായരെന്ന സ്ത്രീ കേരള രാഷ്ട്രീയത്തില്‍ അഴിച്ച് വിട്ടത് ഒരു കൊടുങ്കാറ്റിനെ ആയിരുന്നു. അധികാരത്തിലിരുന്നവര്‍ തന്നെ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തതിന്റെ മുമ്പെങ്ങും കേട്ടിട്ടില്ലാത്ത വെളിപ്പെടുത്തലുകളില്‍ കസേരകള്‍ ഇളകി. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രീയ നേതാക്കളും പോലീസ് ഉദ്യേഗസ്ഥരും അടക്കം കുരുക്കിലായിരിക്കുന്നു. താന്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുന്ന സരിത ഒരു വെളിപ്പെടുത്തല്‍ കൂടി നടത്തിയിരിക്കുന്നു.


വിവാദം കത്തി നില്‍ക്കുന്ന ഘട്ടത്തില്‍ മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള തന്റെ നഗ്‌ന ദൃശ്യങ്ങള്‍ പുറത്തു വിട്ടത് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഐജി എ പത്മകുമാറാണെന്ന് സരിത മാധ്യമങ്ങളോട് വ്യക്തമാക്കി. ഇതാദ്യമായാണ് വിവാദ നഗ്‌ന ദൃശ്യങ്ങളെക്കുറിച്ച് സരിത വെളിപ്പെടുത്തുന്നത്. തന്റെ കൈയ്യിലുണ്ടായിരുന്ന ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ് പുറത്തു വിട്ടതെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ പത്മകുമാറിന്റെ പേര് ഇപ്പോഴാണ് പുറത്തു പറയുന്നത്. സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ സത്യം തെളിഞ്ഞതായും തനിക്ക് നീതി ലഭിച്ചതായും സരിത പറഞ്ഞു. ഒത്തുതീര്‍പ്പ് ഉണ്ടാക്കി കേസ് അട്ടിമറിക്കാത്തതിന് താന്‍ സര്‍ക്കാരിന് നന്ദി പറയുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്നും സരിത പറഞ്ഞു. താന്‍ കത്തില്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളിലും ഉറച്ച് നിള്‍ക്കുന്നതായും സരിത മാധ്യമങ്ങളോട് പറഞ്ഞു. സോളാര്‍ തട്ടിപ്പില്‍ തനിക്ക് പങ്കില്ലെന്ന് പറയുന്നില്ല. എന്നാല്‍ എല്ലാം തന്റെ കുഴപ്പം എന്ന നിലയില്‍ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിച്ചതിനെ ചെറുക്കും. നഗ്‌ന ദൃശ്യങ്ങള്‍ പുറത്ത് വിട്ടതിലൂടെ താന്‍ മോശകാരിയാണെന്ന് വരുത്താനായിരുന്നു അവരുടെ ശ്രമമെന്നും സരിത പറഞ്ഞു.

No comments:

Post a Comment