താനും ലൈംഗീക അതിക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് നടി സജിത മഠത്തില്‍. പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന മി ടു ക്യാമ്പെയിന്റെ ഭാഗമായിയാണ് സജിയതയുടെ വെളിപ്പെടുത്തല്‍. ലൈംഗിക പീഡനങ്ങള്‍ പെട്ടന്ന് സംഭവിക്കുന്ന ഒന്നല്ലെന്നും പലരും മനപൂര്‍വ്വം ചെയ്യുന്നതാണെന്നും സജിത ഫേസ്ബുക്കില്‍ കുറിച്ചു.
കൗമാരകാലത്തും വലുതായപ്പോഴും പരിചയമുള്ളവരും അല്ലാത്തവുമായ പുരുഷന്മാരുടെ ലൈംഗികാതിക്രമത്തിന് ഞാന്‍ ഇരയായിട്ടുണ്ട്. ഉയര്‍ന്ന നിലയില്‍ വിരാജിക്കുന്നവരും പ്രതിഭകളും അതിസമര്‍ഥരും നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളും അടുപ്പുള്ളവരുമായി ഇനിയും ഒരുപാട് ഒരുപാട് പുരുഷന്മാരുണ്ട്. ലൈംഗികാതിക്രമം അനിവാര്യമോ അപകടമോ അല്ല, അത് ബോധപൂര്‍വം അറിഞ്ഞുകൊണ്ടുതന്നെ സംഭവിക്കുന്നതാണെന്ന് നിങ്ങള്‍ക്കറിയാം. അത് തടയാനാവുമെന്നും നിങ്ങള്‍ക്ക് അറിയാം.
ലൈംഗികമായി ആക്രമിക്കപ്പെടുകയോ അധിക്ഷപിക്കപ്പെടുകയോ ചെയ്യപ്പെട്ട എല്ലാ സ്ത്രീകളും മി ടു (ഞാനും) എന്ന് സ്റ്റാറ്റസായി ഇട്ടാല്‍ ഈ പ്രശ്നത്തിന്റെ ആഴം ജനങ്ങള്‍ക്ക് മനസ്സിലാവും’ സജിത ഫെയ്സ്ബുക്കില്‍ കുറിച്ചു. നടി റീമ കല്ലിങ്കലാണ് മി ടു ക്യാമ്പെയിന് തുടക്കം കുറിച്ചത്.

No comments:
Post a Comment