Tuesday, 17 October 2017

എനിക്ക് കിട്ടിയ ആദ്യ പ്രണയ ചുംബനം, ഒരു നഴ്സിന്‍റെ അനുഭവകുറിപ്പ് വൈറല്‍ ആകുന്നു.രക്തത്തിൽ കുളിച്ചു ഒരു ചെറുപ്പക്കാരനെ എമർജൻസി വാർഡിലേക്ക് ട്രോളിയിൽ കൊണ്ടുവരുന്നത് കണ്ടു കൊണ്ടാണ് ഞാൻ അവിടേയ്ക്ക് ചെന്നത്.ഇരുപത് വയസ്സുള്ള ഡിഗ്രിക്ക് പഠിച്ചു കൊണ്ടിരിക്കുന്ന സ്റ്റുഡന്റ് ആണ്എന്ന് അറിയാൻ കഴിഞ്ഞു. .ഡോക്ടർമാരുടേയും നേഴ്സുമാരുടേയും തീവ്രപരിചരണത്തിനു ശേഷം അവനെ മെഡിക്കൽ ആൻഡ് സർജിക്കൽ വാർഡിലേക്ക് മാറ്റി. .ആദ്യ ദിവസം ഡോക്ടർ റൗണ്ട്സ് കഴിഞ്ഞു ഡ്രസിംഗ് ചെയ്യുവാനായി ഞാനും എൻറ്റെ സുഹൃത്ത് അലീന സിസ്റ്ററും അവൻറ്റെ റൂമിൽ ചെന്നു.ഇരുനിറം .പൊടിമീശ. നിറയെ കൺപീലിയുള്ള കണ്ണുകൾ, പെൺകുട്ടികളെപ്പോലെ .. .ഓടുന്ന ട്രെയിനിൽ ചാടിക്കയറി അപകടം ക്ഷണിച്ച് വരുത്തി യതാണെന്ന് അവൻറ്റെ അമ്മയുടെ നിറകണ്ണുകളോടുകൂടിയുള്ള സംസാരത്തിൽ നിന്ന് മനസിലായി.

രണ്ട് ആൺകുട്ടികളിൽ മൂത്തവൻ..ഞാൻ ഡ്രസിംഗ് അഴിച്ചു വലതുകാലിന് മുട്ടിന് താഴെയുള്ള കാല്ഭാഗം മുറിച്ചു മാറ്റി യതായി കാണപ്പെട്ടു.കാല്ഭാഗം ഡ്രയിനിലടിയിൽ പെട്ട് പോയതിനാൽ കിട്ടിയില്ലായിരുന്നു.ഞാൻ ബിറ്റാഡിൻ ഒഴിച്ച് കോട്ടൻ ഘടിപ്പിച്ച ആർട്ടറികൊണ്ട് മുറിവ് വൃത്തിയാക്കാൻ തുടങ്ങി അവൻ കരയാനും ദേഷ്യപ്പെടാനും തുടങ്ങി.ഞാൻ നിർത്തി അവൻറ്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു. .എന്താ പേര്??അവൻ പറഞ്ഞു ശ്രീ…ശ്രീരാഗ്..ഞാൻ ചിരിച്ചു. അവ നും ചിരിച്ചു. അവൻ ചിരിക്കുമ്പോൾ അവൻറ്റെ നുണക്കുഴി തെളിഞ്ഞ് കാണാമായിരുന്നു. ഞാൻ പറഞ്ഞു ശ്രീ ചിരിക്കുമ്പോൾ നുണക്കുഴി കാണാൻ നല്ല ഭംഗി.അവൻ താങ്ക്യൂ പറഞ്ഞു വീണ്ടും ചിരിച്ചു. .ഞാൻ അമ്മയെ നോക്കി ചോദിച്ചു അല്ലേ അമ്മേ..അമ്മയും ചിരിച്ചു. പിന്നെ വീണ്ടും മുറിവിൽ ക്ളീൻ ചെയ്യാൻ തുടങ്ങി അതിശയം പിന്നീടവൻ ഒരു ശബ്ദം പോലും ഉണ്ടാക്കിയില്ല ..തീരുംവരെ.എല്ലാദിവസവും ഡ്രസിംഗ് തുടർന്നു.

 ഒരു ദിവസം എനിക്കു ഓഫായിരുന്നു.പിറ്റേന്ന് ചെന്നപ്പോൾ അലീന പറഞ്ഞു അവൻ ഇന്നലെ ഡ്രസിംഗ്ന് സമ്മദിച്ചില്ലായെന്ന് ഭയങ്കര വാശിയും ദേഷ്യവും ആയിരുന്നു എന്ന് .കാല് പോയതുകൊണ്ട് മാനസികമായി അവൻ ആകെ തളർന്നിരുന്നു..അന്ന് വീണ്ടും ഞാൻ ചെന്നു അവൻറെ മുഖത്ത് ഒരു കരിവാളിപ്പും വ്യസനവും നിഴലിച്ചു.അവൻ ചോ ദിച്ചു ഇന്നലെ എന്താ വരാത്തത്. ഞാൻ പറഞ്ഞു എനിക്കു ലീവായിരുന്നു.അവൻ ചിരിച്ചു. അവൻറ്റെ മുറിവുകൾ ഞാൻ വെച്ചു കെട്ടി .അവന് കാല് നഷ്ടമായതിൽ വളരെയധികം മാനസിക വിഷമം അനുഭവിക്കുന്നതായി അവൻറ്റെ അമ്മ പറഞ്ഞു. .എല്ലാം എന്നോടാണ് ആ അമ്മ പറഞ്ഞിരുന്നത് നല്ല അമ്മ എൻറ്റെ അമ്മയെപ്പോലെ ആ അമ്മയുടെ ദുഃഖം എൻറെ അമ്മയുടെ ദുഃഖം പോലെ എനിക്കു തോന്നി. ഞാൻ ചെല്ലുമ്പോൾ അവന് കൂടുതൽ സന്തോഷം ആണെന്ന് അവൻറ്റെ അമ്മ എന്നോട് പറഞ്ഞു.

ഞാൻ സമയംകിട്ടുമ്പോഴൊക്കെ അവൻറ്റെ റൂമിൽ ചെന്നു തമാശ പറഞ്ഞു. .അവൻറ്റെ ആനന്ദത്തിൽ പങ്കുചേർന്നു അവന് കൊണ്ട് വെച്ച ഫ്രൂട്ട്സൊക്കെ ആ അമ്മ വാത്സല്യത്തോടെ എനിക്കുംതന്നു. വേണ്ടയെങ്കിലും ഞാനുംഅവരോട് ചേർന്നു .ഇടയ്ക്കിടെ അവൻറ്റെ തിങ്ങിയപീലിക്കണ്ണുകൾ എൻറ്റെ കണ്ണുകളിൽ ശ്രദ്ധിക്കുന്നത് ഞാൻ കണ്ടിരുന്നു. ഞാൻ പുഞ്ചിരി തൂകി അപ്പോൾ അവന് കൂടുതൽ ആനന്ദം വരുന്നതായി എനിക്കു അനുഭവപ്പെട്ടു.ഞാൻ ശ്രീ…എന്ന് നീട്ടി വിളിക്കുന്നത് അവന് ഭയങ്കര ഇഷ്ടമാണെന്ന് അവൻ പറഞ്ഞു..അപ്പോൾ ഞാൻ ശ്രീയെന്ന് മാത്രം വിളിക്കാൻ ശ്രമിച്ചു .അവൻറ്റെ മുറിവുകൾ ഉണങ്ങി തുടങ്ങി. പുതുജീവനിലേക്കുള്ള ഉണർവിണ്റ്റെ തുടിപ്പുകൾ അവനിൽ നാമ്പിട്ടു.അവന് ഡോക്ടർ കൺസൾട്ട് ചെയ്തതിനുശേഷം ഒരു ന്യൂറോ സർജറി ഉണ്ടായിരുന്നു. ഓപ്പറേഷൻ എന്നാൽ അവന് ഭയങ്കരപേടിയാണെന്ന് ഞാൻ ഒരുപാട് ആശ്വാസവാക്കുകൾ പറഞ്ഞു.

മാതാപിതാക്കൾ ചുംമ്പിച്ച് ഓപ്പറേഷൻ തീയറ്ററിന്റെ വാതിലുകൾ തുറന്നപ്പോൾ ട്രോളി യിൽ കിടന്ന് അവനെൻറ്റെ കൈയിൽ പിടിച്ചു.ഞാൻ ഒന്ന് പിൻവലിക്കാൻ ശ്രമിച്ചു പക്ഷേ ആ പിടി അത്ര മുറുകിയായിരുന്നു.പിന്നെ ഞാൻ എതിർത്തില്ല.അവനെൻറ്റെ കൈകൾ ആദ്യം നെഞ്ചോടടുപ്പിച്ചു പിന്നെ ചുണ്ടോടടുപ്പിച്ച് എനിക്കു ഒരു ചുംമ്പനം തന്നു.ഞാൻ എതിർത്തില്ല.കാരണം അവൻറ്റെ കണ്ണു നീർത്തുള്ളികൾ എൻറ്റെ കൈയിൽ പതിച്ചിരുന്നു.ഡ്രെയിനിൽ നിന്ന് വീണ അഗാധമായ മസ്തിഷ്ക മുറിവിൽ ഒരിക്കലും അവൻ അധികകാലം ജീവിക്കില്ലായെന്നെനിക്കറിയാമായിരുന്നു..എനിക്കു കിട്ടിയ ആദ്യ പ്രണയചുംമ്പനം അവൻറ്റെ അന്ത്യചുംമ്പനവും ആയിരുന്നു. .എന്റെ കൈയിൽ അവൻറ്റെ ആത്മാവിൻറ്റെ കണ്ണുനീർതുള്ളികളുടെ സുഗന്ധം പരന്നപ്പോൾ ഞാൻ എൻറ്റെ അകഷരങ്ങളിലേക്കിത് പകർത്തി.

രചന :എലിസബത്ത് വട്ടക്കുന്നേൽ

No comments:

Post a Comment