Saturday, 4 November 2017

ഞാനെന്തിന് ലജ്ജിക്കണം; തുറന്നെഴുത്തിലൂടെ ലോകത്തോട് ചോദിച്ച് ഒരു ലൈംഗികത്തൊഴിലാളി

ലൈംഗികതയോടും ലൈംഗികത്തൊഴിലാളികളോടുമുള്ള മനോഭാവത്തിന്റെ പേരില്‍ സമൂഹമാണ് പശ്ചാത്തപിക്കേണ്ടതെന്ന് പുസ്തകത്തിലൂടെ ആന്‍ഡ്രിയ പറയുന്നു. മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമപ്പുറം ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണെന്ന് തുറന്നെഴുതിയിരിക്കുകയാണ് ആന്‍ഡ്രിയ 'മോഡോണ്‍ വോര്‍' എന്ന തന്റെ പുസ്തകത്തില്‍.


ആന്‍ഡ്രിയ വെര്‍ഹണ്‍ എന്ന ഇരുപത്തിരണ്ടുകാരി ലൈംഗികത്തൊഴിലാളിയായത് പണത്തിനു വേണ്ടി മാത്രമായിരുന്നില്ല. ലൈംഗികതയോടുള്ള താല്പര്യവും സൗകര്യപ്രദമായ ജോലിയാണ്  അതെന്ന വിചാരവും കൊണ്ട് കൂടിയായിരുന്നു ആന്‍ഡ്രിയ ഒരു കോള്‍ ഗേളായത്. കുറച്ചുവര്‍ഷങ്ങള്‍ നീണ്ടുനിന്ന ആ കാലത്തെക്കുറിച്ച് ആന്‍ഡ്രിയ എഴുതിയ പുസ്തകം ഇന്ന് ഇംഗ്‌ളണ്ടിലാകെ ചര്‍ച്ചയായിരിക്കുകയാണ്.


അത്തരമൊരു തൊഴില്‍ സ്വീകരിച്ചതില്‍ തനിക്കൊരു കുറ്റബോധവും തോന്നിയിട്ടേയില്ലെന്നാണ് പുസ്തകത്തിലൂടെയുള്ള ആന്‍ഡ്രിയയുടെ തുറന്നു പറച്ചില്‍. ലൈംഗികതയോടും ലൈംഗികത്തൊഴിലാളികളോടുമുള്ള മനോഭാവത്തിന്റെ പേരില്‍ സമൂഹമാണ് പശ്ചാത്തപിക്കേണ്ടതെന്ന് പുസ്തകത്തിലൂടെ ആന്‍ഡ്രിയ പറയുന്നു. മറ്റുള്ളവരുടെ വിലയിരുത്തലുകള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമപ്പുറം ഒരു ലൈംഗികത്തൊഴിലാളിയുടെ ജീവിതം യഥാര്‍ത്ഥത്തില്‍ എങ്ങനെയാണെന്ന് തുറന്നെഴുതിയിരിക്കുകയാണ് ആന്‍ഡ്രിയ 'മോഡേണ്‍ വോര്‍' എന്ന തന്റെ പുസ്തകത്തില്‍.


'പണം എനിക്ക് ഇഷ്ടമാണ്,സെക്‌സും. പിന്നെ അത്തരമൊരു തൊഴില്‍ ഞാന്‍ സ്വീകരിച്ചതില്‍ എനിക്കെന്തിന് മനോവിഷമം തോന്നണ'മെന്നാണ് ആന്‍ഡ്രിയ ലോകത്തോട് ചോദിക്കുന്നത്. ബിരുദപഠനകാലത്താണ് ഈ തൊഴില്‍മേഖലയിലേക്ക് ആന്‍ഡ്രിയ ആകര്‍ഷിക്കപ്പെടുന്നത്. സ്ട്രിപ് ക്ലബ്ബുകളിലെ മുഷിപ്പന്‍ ഡാന്‍സുകാരെക്കുറിച്ച് കൂട്ടുകാരില്‍ നിന്ന് കേട്ടറിഞ്ഞ് അവരെ കാണാനെത്തിയതാണ് ആന്‍ഡ്രിയയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ക്ലബ്ബിലെ ഡാന്‍സിങ്ങ് ഫ്‌ളോറില്‍  നഗ്നരായി നൃത്തം ചെയ്യുന്നവരെ കണ്ടപ്പോള്‍ ഇതിലും ആകര്‍ഷകമായിരിക്കുമല്ലോ താന്‍ നൃത്തം ചെയ്താല്‍ എന്നായി ആന്‍ഡ്രിയയുടെ ചിന്ത. അങ്ങനെ അവരോടൊപ്പം ഒരാളായി ആന്‍ഡ്രിയ.

ആരാധകരുടെ പ്രശംസകള്‍ ആന്‍ഡ്രിയയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ജോലിയും പഠനവും ഒന്നിച്ചു കൊണ്ടുപോകാനുള്ള സമയസൗകര്യം ലഭിക്കുന്നില്ല എന്നതു മാത്രമായിരുന്നു ആന്‍ഡ്രിയയുടെ വിഷമം. പക്ഷേ, സഹപ്രവര്‍ത്തകരിലൊരാളുടെ അമ്മ അതിനൊരു പരിഹാരം അവള്‍ക്കായി മുന്നോട്ട് വച്ചു. ഏജന്‍സികളുമായി സഹകരിച്ച് കോള്‍ഗേളാവുക. സമയവും ലാഭിക്കാം കൂടുതല്‍ കാശും നേടാം എന്ന തിരിച്ചറിവില്‍ അങ്ങനെ ആന്‍ഡ്രിയ ആവശ്യക്കാരിലേക്കെത്തിത്തുടങ്ങി.


ആ ജീവിതത്തെക്കുറിച്ചുള്ള അനുഭവമാണ് തന്റെ പുസ്തകത്തിലൂടെ ആന്ഡ്രിയ വിവരിക്കുന്നത്. തന്നെ പ്രോത്സാഹിപ്പിക്കുകയും മനസ്സ് കീഴടക്കുകയും ചെയ്ത യുവകവിയുടേത് മുതല്‍ എണ്‍പതു വയസ്സുകാരനായ ബിസിനസ്സ് ഭീമനുമായുള്ള ബന്ധം വരെ ആന്‍ഡ്രിയയുടെ പുസ്തകത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. അപരിചിതരുമായുള്ള ബന്ധം തന്നെ ഒരുതരത്തിലും വിഷമിപ്പിച്ചതേയില്ലെന്നാണ് ആന്‍ഡ്രിയ പറയുന്നത്.


എഴുത്തുകാരി കൂടിയായ ആന്‍ഡ്രിയ ഓരോ കൂടിക്കാഴ്ച്ചയിലും തന്റെ മുന്നിലെത്തുന്നത് പുതിയ പുതിയ കഥാപാത്രങ്ങളാണെന്ന് കരുതുകയായിരുന്നത്രെ. അനുഭവങ്ങള്‍ മറ്റാരുമായും സംസാരിക്കാനോ പങ്കുവയ്ക്കാനോ കഴിയുന്നില്ലെന്നതായിരുന്നു അവളുടെ ആകെയുള്ള വിഷമം. അങ്ങനെയാണ് പുസ്തകം എഴുതാന്‍ ആന്ഡ്രിയ തീരുമാനിച്ചത്.


താനേറെ ആസ്വദിച്ചിരുന്ന ആ ജീവിതത്തില്‍ നിന്ന് അമ്മയുടെ അഭ്യര്‍ഥനപ്രകാരമാണ് ആന്‍ഡ്രിയ പിന്മാറിയത്. ബിരുദദാന ചടങ്ങിനെത്തിയ അമ്മയുടെ അപേക്ഷ അവള്‍ സ്വീകരിക്കുകയായിരുന്നു.

No comments:

Post a Comment