Sunday, 5 November 2017

ഭാര്യമാരെ പരസ്പരം കൈമാറാം; വേണമെങ്കിൽ ബന്ധം മതിയാക്കാം

വളരെ വിചിത്രമായ ആചാരങ്ങൾ നിലനിൽക്കുന്ന ട്രോബ്രിയന്ദ് ദ്വീപ് പപ്പുവ ന്യുഗിനിയുടെ ഭാഗം ആണ് .ട്രോബ്രിയന്ദ് എന്ന ഗോത്ര വർഗ്ഗത്തിൽ ഉൾപ്പെടുന്ന പന്ത്രണ്ടായിരം ആളുകൾ തമ്മിൽ യാതൊരു സംഘർഷമോ ,അടി പിടിയോ ഒന്നും ഉണ്ടാവാറില്ല എന്നതാണ് ഈ ദ്വീപിന്റെ സവിശേഷത.


വിവാഹം മറ്റു രാജ്യങ്ങളിൽ ഒരു സംഭവം ആയി കണക്കാക്കപ്പെടമ്പോൾ ഇവിടെ അത് വളരെ നിസാരമായ ഒരു വിഷയം മാത്രം ആണ് .ഒരുമിച്ചു കളിച്ചു നടന്നവർ പ്രായ പൂർത്തി ആകും മുമ്പ് തന്നെ ഒരുമിച്ചു താമസിക്കാൻ തുടങ്ങുന്നു .നിയമപരമായി ഒരു സാധ്യതകളും ഇല്ലാത്ത ബന്ധങ്ങൾ എപ്പോൾ വേണമെങ്കിലും അവസാനിക്കുകയും ചെയ്യാം .മറ്റൊരു വിചിത്രമായ ആചാരം എന്നത് പരസ്പര സമ്മതത്തോടു കൂടി ഭാര്യമാരെ കൈ മാറുന്നതാണ് .

ഇതും നിയമ വിരുദ്ധമല്ലാത്ത കാര്യമാണ് ഈ ദ്വീപിൽ .ഈ ഗോത്രത്തിന്റെ ജീവിത ശൈലികൽ അമിതമായ ലൈംഗിക ബന്ധത്തിൽ അധിഷ്ടിതമാണ് .കുഞ്ഞുങ്ങൾ ജനിക്കുന്നതിന്റെ കാരണം ഗർഭ ധാരണമോ ലൈംഗിക ബന്ധമോ അല്ല മറിച്ചു അത് തീർത്തും ദൈവത്തിന്റെ അനുഗ്രഹം മാത്രമാണെന്ന് ഇവർ വിശ്വസിക്കുന്നു .തലമുറകൾ ആയി അനുഷ്ഠിച്ചു വരുന്ന ആചാരങ്ങളെ ഇന്നും അതെ പടി ഇവർ പിന്തുടരുന്നു .1793 ഇൽ ഡെനിസ് ഡേ ട്രോബ്രിയന്ദ് എന്ന കപ്പിത്താൻ ആണ് ഈ ദ്വീപ് കണ്ടു പിടിച്ചത്...

അങ്ങനെ ആണ് ദ്വീപിനു ഈ നാമം ലഭിച്ചതും .മെത്തഡിസ്റ്റ് മിഷനറികളുടെ വരവോടെ 1894 ഇലാണ് പുറം ലോകം ഈ ദ്വീപിനെ കുറിച്ച് അറിയുന്നത് .അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവുമ്പോൾ മുതിർന്നവർ ഇടപെട്ട് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു സൗഹൃദം പുനഃസ്ഥാപിക്കുന്നതാണ് ഇവിടുത്തെ രീതി .ഈ മത്സരത്തിൽ സ്ത്രീകളും പങ്കെടുക്കുന്നു .

ഉണങ്ങിയ വാഴ ഇലകൾ ആണ് ഇവിടെ കറൻസി ആയി ഉപയോഗിക്കുന്നത് എന്നത് വളരെ ഏറെ വിചിത്രം ആണ് .വാഴയില കറൻസികൾ വലിയ വില കൊടുത്തു വാങ്ങുന്ന വിദേശികളും ഉണ്ട് .അമ്പത് വാഴയില കറൻസി ഒരു യൂറോക്ക് തുല്യമാണ് .

No comments:

Post a Comment