Saturday, 4 November 2017

അമ്മായിയമ്മയെ കേബിള്‍ കഴുത്തില്‍ കുരുക്കി കൊലപ്പെടുത്താന്‍ ശ്രമം; യുവതി അറസ്റ്റില്‍

തൊടുപുഴ: ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ഇടുക്കി മാങ്കുളം വിരിപാറ മങ്കൊമ്പില്‍ ബിജുവിന്റെ ഭാര്യ മിനിയാണ് അറസ്റ്റിലായത്. കഴുത്തില്‍ കേബിള്‍ വയര്‍ കുരുക്കിയാണ് മിനി ഭര്‍തൃമാതാവായ അച്ചാമ്മയെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയത്.


അച്ചാമ്മ മരിച്ചെന്ന് കരുതിയ മിനിയുടെ കണക്ക്കൂട്ടലുകളെല്ലാം തെറ്റുകയായിരുന്നു. കൊലപാതക ശ്രമം പരാജയപ്പെട്ടെന്ന മനസിലാക്കിയ മിനി നാട്ടുകാരെ വിളിച്ച് അച്ചാമ്മയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീണപ്പോള്‍ പരുക്ക് പറ്റിയതാണെന്നാണ് മിനി നാട്ടുകാരോട് പറഞ്ഞത്.

അച്ചാമ്മയുടെ പരുക്കില്‍ ഡോക്ടറിന് സംശയം തോന്നിയതോടെ ഇവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ഡോക്ടര്‍ പരിശോധിച്ചപ്പോളാണ് കഴുത്തില്‍ പരുക്കേറ്റിട്ടുണ്ടെന്ന് മനസിലായത്. തുടര്‍ന്ന് പോലീസ് അന്വേഷണത്തിലാണ് അച്ചാമ്മയെ മിനി കേബിള്‍വയര്‍ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി കണ്ടെത്തിയത്. കൊലപാതക ശ്രമത്തിനാണ് പോലീസ് മിനിക്കെതിരേ കേസെടുത്തിരിക്കുന്നത്. ചികിത്സയില്‍ കഴിയുന്ന അച്ചാമ്മയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

No comments:

Post a Comment